ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡർ പദവിയിൽ നിന്ന് ബോളിവുഡ് നടിയും മോഡലുമായ പ്രിയങ്ക ചോപ്ര പിന്മാറി. പരസ്യകരാറിൽ നിന്ന് പിന്മാറാനുള്ള തീരുമാനം പ്രിയങ്ക ചോപ്രയുടെ വക്താവാണ് മാധ്യമങ്ങളെ അറിയിച്ചത്. ജ്വല്ലറിയുമായുള്ള പരസ്യകരാർ റദ്ദാക്കുന്നത് സംബന്ധിച്ച് പ്രിയങ്ക ചോപ്ര കഴിഞ്ഞ ദിവസം നിയമവിദഗ്ധരുടെ ഉപദേശം തേടിയിരുന്നു.
പ്രിയങ്ക ചോപ്ര 2017 ജനുവരി മുതലാണ് നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള ആഡംബര ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡറാകുന്നത്. പഞ്ചാബ് നാഷണൽ ബാങ്കിലെ സാമ്പത്തിക തട്ടിപ്പിന്‍റെ പശ്ചാത്തലത്തിൽ പ്രിയങ്ക ചോപ്രക്കെതിരെയും നടപടികളുണ്ടാകുമെന്ന് വാർത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് താരത്തിന്‍റെ പിന്മാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.