കാൻ: താര ദമ്പതികളായ പെനിലോപ് ക്രൂസും ജാവിയർ ബാർഡെമും മുഖ്യ വേഷങ്ങളിലെത്തിയ അസ്ഗർ ഫർഹാദിയുടെ സൈക്കളോജിക്കൽ ത്രില്ലറായ ‘എവ്രിബഡി നോസ്’ 71ാം കാൻ ചലച്ചിത്രമേളയിലെ ഉദ്ഘാടനചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ‘ദി സീക്രട്ട് ഇൻ ദെയർ െഎസ്’ നായകൻ റിക്കാർഡോ ഡാറിൻ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
2004ൽ പുറത്തിറങ്ങിയ െപഡ്രേ അൽമോഡോവറിെൻറ ബാഡ് എജുക്കേഷന്‍ ശേഷം ഇംഗ്ലീഷോ ഫ്രഞ്ചോ അല്ലാതെ ഒരു സ്പാനിഷ് ചിത്രം ഉദ്ഘാടനചിത്രമാവുന്നത് ഇതാദ്യമാണെന്ന് സംഘാടകർ പറഞ്ഞു.
െഎബീരിയൻ ഉപദ്വീപിലാണ് ചിത്രം ചിത്രീകരിച്ചത്. ബ്യൂണസ് െഎറിസിൽ കഴിയുന്ന ലോറയും കുടുംബവും സ്പെയിനിലെ സ്വന്തം ഗ്രാമത്തിൽ ഒരു ആഘോഷത്തിനായി എത്തിച്ചേരുന്നതും അവിടെ വെച്ച് നടക്കുന്ന സംഭവബഹുലമായ കാര്യങ്ങളുമാണ് ചിത്രത്തിെൻറ ഇതിവൃത്തം.
ഒാസ്കർ നേടിയ ചിത്രങ്ങളായ ‘എ സെപറേഷൻ’ ‘ദി സെയ്ൽസ്മാൻ’ എന്നീ ചിത്രങ്ങൾ ഒരുക്കിയ ഇറാനിയൻ സംവിധായകനായ അസ്ഗർ ഫർഹാദിയുടെ എട്ടാമത്തെ ചിത്രമാണ് ‘എവ്രിബഡി നോസ്’.
മേയ് എട്ട് മുതൽ 19 വരെ നടക്കുന്ന മേളയിൽ ജൂറി അധ്യക്ഷൻ മേൽനോട്ടം കേറ്റ് ബ്ലാഞ്ചെറ്റാണ്. പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ ലൈൻ അപ് ഏപ്രിൽ 12ന് പുറത്തുവിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.