പനാജി: നവംബര്‍ 20 ന് ആരംഭിക്കുന്ന 46ാമത് അന്താരാഷ്ട്ര രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളത്തില്‍ നിന്ന് നാല് ചിത്രങ്ങള്‍. ഇന്ത്യന്‍ പനോരമാ വിഭാഗത്തില്‍ ഡോ.ബിജു സംവിധാനം ചെയ്ത വലിയ ചിറകുള്ള പക്ഷികള്‍, ജയരാജിന്റെ ഒറ്റാല്‍, സിദ്ധാര്‍ത്ഥ് ശിവയുടെ ഐന്‍, ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ചലച്ചിത്രമേളയുടെ സിഗ്നേച്ചര്‍ ഫിലിം പുറത്തിറക്കി. ഗണിത ശാസ്ത്രജ്ഞന്‍ രാമാനുജനെ കുറിച്ചുള്ള 'ദ മാൻ ഹു ന്യൂ ഇൻഫിനിറ്റി' ആണ് മേളയിലെ ഉദ്ഘാടന ചിത്രം. രണ്ടു ഇന്ത്യന്‍ ചിത്രങ്ങളടക്കം 15 ചിത്രങ്ങളാണ് ഇത്തവണ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ഉള്ളത്. അനില്‍ കപൂറാകും മേളയിലെ മുഖ്യാതിഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.