കോഴിക്കോട്: സ്വത്വപ്രതിസന്ധിയും ലൈംഗിക ചൂഷണങ്ങളും ആവോളമനുഭവിക്കുന്ന ട്രാന്‍സ് ജന്‍ഡറുകളുടെ ജീവിതംപറയുന്ന ഡോക്യുമെന്‍ററി ‘അവളിലേക്കുള്ള ദൂരം’ കോഴിക്കോട്ട് പ്രദര്‍ശിപ്പിച്ചു. ‘മാധ്യമം’ ഫോട്ടോഗ്രാഫര്‍ പി. അഭിജിത്ത് സംവിധാനം നിര്‍വഹിച്ച ഡോക്യുമെന്‍ററിയുടെ രണ്ടാമത് പ്രദര്‍ശനമാണ് വ്യാഴാഴ്ച നടന്നത്.
കുടുംബജീവിതം, ദുരന്താനുഭവങ്ങളും നേരിടുന്ന അവഗണനകളും, രക്തബന്ധുക്കളുമായുള്ള ബന്ധം തുടങ്ങി മലയാളി ട്രാന്‍സ് ജെന്‍ഡറുകളുടെ ജീവിതത്തിന്‍െറ എല്ലാ മേഖലകളെയും ഡോക്യുമെന്‍ററി സ്പര്‍ശിക്കുന്നു. സെലിബ്രിറ്റികളായ ഹരിണി, സൂര്യ എന്നിവരും മറ്റു ട്രാന്‍സ് ജെന്‍ഡറുകളും തങ്ങളുടെ ജീവിതം ദൃശ്യവത്കരിക്കുകയാണ് ‘അവളിലേക്കുള്ള ദൂര’ത്തിലൂടെ. സ്ത്രീയുടെ ഹൃദയവും പുരുഷന്‍െറ ഉടലുമായി ജനിച്ച്, സ്ത്രീത്വത്തിന്‍െറ പരിപൂര്‍ണതയിലേക്കത്തൊനുള്ള ശ്രമങ്ങളും അതിനിടയില്‍ വരുന്ന വിലങ്ങുതടികളും ഇവര്‍ വിവരിക്കുന്നു. ലൈംഗികചൂഷണത്തിനായി മാത്രം ഉപയോഗിച്ചിരുന്ന തങ്ങളെ സ്ത്രീകളായി പരിഗണിച്ചതിന്‍െറയും വോട്ടവകാശം പോലുള്ള അവകാശങ്ങള്‍ നേടിയെടുക്കാനായതിന്‍െറയും വിവാഹിതയായതിന്‍െറയും സന്തോഷം സൂര്യ ഡോക്യുമെന്‍ററിയില്‍ പങ്കുവെക്കുന്നുണ്ട്.
പ്രദര്‍ശനം എ. പ്രദീപ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മറ്റുള്ളവരെപ്പോലെ തുല്യപരിഗണനയര്‍ഹിക്കുന്ന ഇക്കൂട്ടരെ മുഖ്യധാരയിലത്തെിക്കാനുള്ള ശ്രമം അഭിനന്ദാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ്ക്ളബ് സെക്രട്ടറി എന്‍. രാജേഷ് അധ്യക്ഷത വഹിച്ചു. ‘മാധ്യമം’ കോഴിക്കോട് ബ്യൂറോ ചീഫ് ഉമര്‍ പുതിയോട്ടില്‍, ഹരിണി, ചിഞ്ചു അശ്വതി എന്നിവര്‍ സംസാരിച്ചു. ശരത് ചേലൂര്‍ സ്വാഗതവും പി. അഭിജിത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.