ക്വാന്‍റികോ സീരിയല്‍: പ്രിയങ്ക ചോപ്രക്ക് പീപ്ള്‍സ് ചോയ്സ് അവാര്‍ഡ്

ന്യൂയോര്‍ക്: ജനപ്രിയ കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി അമേരിക്കയില്‍ നല്‍കിവരുന്ന ജനകീയ പുരസ്കാരമായ പീപ്ള്‍സ് ചോയ്സ് അവാര്‍ഡ് ബോളിവുഡ് നടി പ്രിയങ്ക ചോപ്രക്ക്. യു.എസില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട സാഹസിക ടെലിവിഷന്‍ സീരിയലായ ക്വാന്‍റികോയിലെ അഭിനയത്തിനാണ് പ്രിയങ്കക്ക് അവാര്‍ഡ് ലഭിച്ചത്. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ ദക്ഷിണേഷ്യക്കാരികൂടിയാണ് പ്രിയങ്ക. കഴിഞ്ഞ ദിവസം നടന്ന അവാര്‍ഡ് നൈറ്റില്‍ ഹോളിവുഡ് നടന്‍  വിന്‍ ഡീസലില്‍നിന്ന് അവര്‍ പുരസ്കാരം ഏറ്റുവാങ്ങി.
1975 മുതല്‍ പീപ്ള്‍സ് ചോയ്സ് പുരസ്കാരം നല്‍കിവരുന്നുണ്ട്. വോട്ടെടുപ്പിലൂടെ ജനങ്ങളാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുക്കുന്നത്. ഈ വര്‍ഷം എമ്മ റോബര്‍ട്സ്, ജാമീ ലീ, ലീമിഷേല്‍ തുടങ്ങിയ അഭിനേത്രികളും മത്സരരംഗത്തുണ്ടായിരുന്നു.
ക്വാന്‍റികോയില്‍ എഫ്.ബി.ഐക്കുവേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്ന അലക്സ് പാരിഷ് എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിച്ചത്. 2015 സെപ്റ്റംബറില്‍ ആരംഭിച്ച ഈ സീരിയല്‍ എ.ബി.സി ചാനലാണ് സംപ്രേഷണം ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.