ലോസ് ആഞ്ജലസ്: അമേരിക്കന്‍ ടി.വി പരമ്പരയായ ‘ക്വാന്‍റികോ’ യുടെ 2016ലെ ടീന്‍ സീരീസ് പുരസ്കാരത്തിന്‍െറ അന്തിമപട്ടികയില്‍ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര എത്തി. ടി.വി ബ്രേക് ഒൗട്ട് സ്റ്റാര്‍ കാറ്റഗറി വിഭാഗത്തിന്‍െറ അവസാന പട്ടികയിലേക്കാണ് 33കാരിയായ പ്രിയങ്കയെ നാമനിര്‍ദേശം ചെയ്തത്. ‘ടീന്‍സ് ചോയ്സിന് നന്ദി പറയുന്നു’ എന്ന് ട്വിറ്ററില്‍ കുറിച്ച് തന്‍െറ സന്തോഷം അവര്‍ പങ്കുവെച്ചു.
ഇന്‍റര്‍നാഷനല്‍ ടി.വി ഷോയില്‍ തിളങ്ങിയ ചോപ്ര നേരത്തേ ‘ഫേവറിറ്റ് ആക്ട്രസ്’ പുരസ്കാരവും നേടിയിരുന്നു. 2016ലെ പീപ്ള്‍ ചോയ്സസ് അവാര്‍ഡിലൂടെയായിരുന്നു ഇവര്‍ അതിനായി പരിഗണിക്കപ്പെട്ടത്. ജൂലൈ 13ന് ലോസ് ആഞ്ജലസില്‍ നടക്കുന്ന ചടങ്ങിലാണ് ടീന്‍സ് ചോയ്സ് പുരസ്കാരം സമ്മാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.