ഐ.സി.യുവിൽ നിന്ന് ജിഷ്ണുവിന്‍റെ വികാര നിർഭര കുറിപ്പ്

കാൻസർ രോഗ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ  ജിഷ്ണുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ആശുപത്രിയിലെ ഐ.സി.യുവിൽ കിടന്ന് അദ്ദേഹം കുറിച്ച വാക്കുകൾ ഹൃദയത്തിൽ തൊടുന്നതായിരുന്നു.

താൻ ഇപ്പോൾ ഐ.സി.യുവിലാണ്. പേടിക്കേണ്ടതില്ല, അതെന്റെ രണ്ടാമത്തെ വീടാണെന്നും പറഞ്ഞാണ് ജിഷ്ണു കുറിപ്പ് തുടങ്ങുന്നത്. 'ഇവിടെ ഞാൻ സന്തോഷവാനാണ്. ഡോക്ടർമാർ റൗണ്ട്സിന് വരുമ്പോൾ ഞാൻ മയക്കത്തിലായിരിക്കും. പെട്ടെന്ന് തന്നെ എഴുന്നേറ്റ് അവർക്കൊരു നല്ല പുഞ്ചിരി നൽകും. അവരും തിരിച്ച് അതുപോലെ പുഞ്ചിരിക്കും. പുഞ്ചിരിക്കുന്ന രോഗിയെ കാണുന്നത് നമുക്കും അവരെ ചികിത്സിക്കാൻ ഒരു ഊർജം നൽകുമെന്ന് ഡോക്ടർ പറയാറുണ്ട്. ‌‌ തീർച്ചയായും ഇതൊരുപാട് മാറ്റങ്ങളുണ്ടാക്കും. അതിനാൽ തന്നെ ഞാൻ നന്നായി പുഞ്ചിരിക്കാറുണ്ട്. പ്രത്യേകിച്ച് എന്നെ പരിചരിക്കാൻ വരുന്ന നഴ്സിനും പുഞ്ചിരി സമ്മാനിക്കാൻ മടിക്കാറില്ല. എപ്പോഴും പുഞ്ചിരിക്കുന്നതും ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾക്ക് കാരണമാകും. പുഞ്ചിരി ഇവിടുത്തെ മോശമായ അന്തരീക്ഷത്തെ തന്നെ മാറ്റുന്നു. ഇതൊരു മാജിക് ആണ്. പുഞ്ചിരി മാജിക്. നിങ്ങളും പരീക്ഷിക്കൂ. പലപ്പോഴും പലരും പുഞ്ചിരിക്കാൻ മറക്കും. ഇതൊരു ഉപദേശമല്ല, എന്‍റെ അനുഭവമാണ്' എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

 

 

Being positive and always smiling makes a lot of difference.. I'm in I C U now , nothing to worry this is kind of my...

Posted by Jishnu Raghavan on Monday, March 7, 2016
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.