മുംബൈ: സമൂഹമാധ്യമങ്ങളിൽ വിദ്വേഷം പടർത്തുന്ന വിഡിയോകൾ പ്രചരിപ്പിച്ചതിന് നടൻ അജാസ് ഖാനെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ 17നായിരുന്നു മുംബൈ സൈബർ പൊലീസ് അജാസ് ഖാനെ അറസ്റ്റ് ചെയ്തത്.
പ്രകോപനപരമായ ആഹ്വാനത്തോടെയുള്ള ഝാർഖണ്ഡിലെ ആൾക്കൂട്ടക്കൊല വിഡിയോയും മുംബൈ പൊലീസിനെ കളിയാക്കുന്ന മറ്റൊരു വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.