മൂവാറ്റുപുഴ: സിനിമനടൻ ജയസൂര്യ കടവന്ത്ര ചിലവന്നൂർ കായൽ കൈയേറി ചുറ്റുമതിലും ബോട്ട്ജെട്ടിയും നിർമിച്ചത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി എറണാകുളം വിജിലൻസ് യൂനിറ്റിനോട് ആവശ്യപ്പെട്ടു.
നേരത്തേ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെങ്കിലും ഒന്നര വർഷമായിട്ടും കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്നാണ് കേസിലെ ഹരജിക്കാരനായ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു കോടതിയിൽ ഹരജി ഫയൽ ചെയ്തത്. അടുത്തമാസം 16ന് അന്വേഷണ റിപ്പോർട്ട് ഹാജരാക്കാനാണ് വിജിലൻസ് ജഡ്ജി ബി. കലാം പാഷ ഉത്തരവിട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.