ചെന്നൈ: കോളജ് വിദ്യാഭ്യാസ കാലത്ത് ബസുകളിൽ സ്ത്രീകളെ ശല്യം ചെയ്തതായി വെളിപ്പെട ുത്തൽ നടത്തിയ നടനെ തമിഴ് ബിഗ്ബോസിൽ നിന്ന് പുറത്താക്കി. ആഴ്ചകൾക്ക് മുമ്പ് ബ ിഗ്ബോസ് താരങ്ങളുമായി ആശയവിനിമയം നടത്തവെ ബസുകളിൽപോലും സ്ത്രീ യാത്രക്കാർ പ ലപ്പോഴും ഉപദ്രവിക്കപ്പെടുന്നതായി അവതാരകനായ കമൽഹാസൻ അഭിപ്രായപ്പെട്ടു.
ഇൗ സമയത്താണ് ബിഗ്ബോസ് വീട്ടിലുണ്ടായിരുന്ന ശരവണൻ എഴുേന്നറ്റുനിന്ന് താനും കോളജ് വിദ്യാഭ്യാസ കാലഘട്ടത്തിൽ ബസുകളിൽ സ്ത്രീകളെ ശല്യപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തിയത്. ഇതുകേട്ട് സദസ്സ് കൈയടിച്ച് ആഹ്ലാദാരവം നടത്തി. നടെൻറ പരാമർശത്തിൽ കമൽഹാസൻ പ്രതികരിച്ചില്ല. സംഭവം സമൂഹമാധ്യമങ്ങളിലും മറ്റും വൻ പ്രതിഷേധത്തിന് കാരണമായി.
Check this pic.twitter.com/qYDH7KORlN
— Sindhu (@sindhu0) July 27, 2019
ഇൗയിടെ ‘മീ ടൂ’ വെളിപ്പെടുത്തൽ നടത്തിയ ഗായിക ചിന്മയി ശ്രീപദയാണ് ട്വിറ്ററിൽ ആദ്യം പ്രതികരിച്ചത്. ജൂലൈ 29ലെ എപ്പിസോഡിൽ ശരവണൻ മാപ്പ് പറഞ്ഞുവെങ്കിലും പ്രതിഷേധം തണുത്തില്ല. തിങ്കളാഴ്ചത്തെ എപ്പിസോഡിലാണ് ശരവണനെ പരിപാടിയിൽനിന്ന് പുറത്താക്കിയതായി അറിയിച്ചത്. സത്യം തുറന്നുപറഞ്ഞ ശരവണനെ മാപ്പ് പറഞ്ഞിട്ടും രണ്ടാഴ്ചക്കുശേഷം റിയാലിറ്റി ഷോയിൽനിന്ന് പുറത്താക്കിയ നടപടിക്കെതിരെയും സമൂഹ മാധ്യമങ്ങളിൽ ഹാഷ്ടാഗുകളും പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.