നിര്‍മാതാക്കളുടെ സംഘടന നടൻ ഷെയ്ന് നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ പ്രശ്നം പരിഹരിക്കാനുള്ള ചർച്ച ശനിയാഴ്ച നടന്നേക്കും. അജ്മീർ തീര്‍ഥാടനത്തിനുശേഷം വെള്ളിയാഴ്ച കൊച്ചിയില്‍ തിരിച്ചെത്തിയ ഷെയ്ന് താരസംഘടനയായ ‘അമ്മ’ ഭാരവാഹികളെ ബന്ധപ്പെട്ട് ചര്‍ച്ചയുടെ സമയം അന്വേഷിച്ചിട്ടുണ്ട്. ഷെയ്നുമായി സംസാരിച്ചശേഷം നിര്‍മാതാക്കളുമായും ‘അമ്മ’ കൂടിക്കാഴ്ച നടത്തും. '
‘വെയില്’ എന്ന സിനിമയുടെ ചിത്രീകരണത്തില്‍നിന്ന് വിട്ടുനിന്നതും ‘ഉല്ലാസം’ സിനിമയുടെ നിര്‍മാതാക്കളുമായുള്ള പ്രശ്നവും ‘കുര്‍ബാനി’ ചിത്രീകരണം മുടങ്ങിയതും എന്തുകൊണ്ടാണെന്ന് വിശദീകരിച്ച് ഷെയ്ന് താരസംഘടനക്ക് കത്ത് നല്‍കിയിരുന്നു.
ഒത്തുതീര്‍പ്പിലെത്താമെന്ന് നിര്‍മാതാക്കളുടെ സംഘടനയുടെ പ്രതിനിധികള്‍ അനൗദ്യോഗികമായി ഉറപ്പുനല്കിയിരുെന്നന്നും പീന്നിട് വിലക്ക് ഏര്‍പ്പെടുത്തിയതായി വാര്‍ത്തസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയായിരുെന്നന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. രണ്ട് സിനിമകള്‍ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ സിനിമ സംഘടനകള്‍ ഇടപെട്ടതിന് പിന്നാലെ അമ്മ മുന്നോട്ടുവെക്കുന്ന ഒത്തുതീര്‍പ്പ് നിര്‍ദേശം അംഗീകരിക്കുമെന്ന നിലപാടിലേക്ക് ഷെയ്ന് എത്തുമെന്നാണ് സൂചന.
ഷെയ്ന് നിഗത്തെ സിനിമയില്‍നിന്ന് വിലക്കിയത് അംഗീകരിക്കാനാകില്ലെന്ന് അമ്മ പ്രസിഡൻറ് മോഹന്‍ലാലും സംഘടനയും വ്യക്തമാക്കിയിരുന്നു. ഫെഫ്കയും ഇതേ നിലപാടിലാണ്. കുര്‍ബാനി, വെയില് സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ അമ്മ ഷെയ്നിനോട് ആവശ്യപ്പെടാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.