കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിെൻറ തുടർനടപടികൾ സെപ്റ്റംബർ 17ലേക്ക് മാറ്റി. കേസിെൻറ പ്രാരംഭവാദം കേൾക്കാനായാണ് വീണ്ടും മാറ്റിയത്. അതിനിടെ, കൂടുതൽ രേഖകൾ വേണമെന്ന് ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടു. രേഖകൾ നൽകാൻ 10 ദിവസത്തെ സാവകാശം വേണമെന്ന് പ്രോസിക്യൂഷനും അറിയിച്ചു. പൊലീസിന് നൽകിയ കുറ്റസമ്മത മൊഴി തെളിവായി സ്വീകരിക്കരുതെന്ന മുഖ്യപ്രതി പൾസർ സുനിയുടെ അപേക്ഷയും കോടതി പരിഗണിച്ചു. ഇതിെൻറ വിധി 17ന് പ്രഖ്യാപിച്ചേക്കും.
വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോൾ പൾസർ സുനിയെയും മണികണ്ഠനെയും ഹാജരാക്കിയിരുന്നില്ല. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മറ്റ് പ്രതികളായ മാര്ട്ടിന് ആൻറണി, വി.പി. വിജേഷ്, സലിം എന്ന വടിവാൾ സുനി, പ്രദീപ് എന്നിവരെ ഹാജരാക്കി. ഇവരെ റിമാൻഡ് ചെയ്ത് വീണ്ടും ജയിലിലേക്ക് അയച്ചു. കേസ് വിചാരണ നടത്താൻ കോടതി നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും വനിത ജഡ്ജി വേണമെന്നതടക്കം നടിയുടെ ഹരജികൾ ഹൈകോടതിയിലുള്ളതിനാൽ അനന്തമായി നീളുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.