നടിയെ അക്രമിച്ച കേസ്: ശ്രിതയുടെ മൊഴിയെടുത്തു

കൊച്ചി: നടി അക്രമിക്കപ്പെ‍ട്ട സംഭവത്തിൽ നടി ശ്രിത ശിവദാസിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രത്യേക അന്വേഷണസംഘം ഉളിയന്നൂരിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. ഓർഡിനറി എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ ശ്രിത ശിവദാസ് അക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്താണ്. 

നടി സംഭവത്തിനുശേഷം ഇവരുടെ വീട്ടിൽ വന്നതായി വിവരം കിട്ടിയതിനെത്തുടർന്നാണ് മൊഴിയെടുത്തത്. നടിയുമായി അടുത്ത സൗഹൃദമുണ്ടെങ്കിലും നടൻ ദിലീപുമായി പരിചയമില്ലെന്നു ശ്രിത പൊലീസിനോടു പറഞ്ഞതായാണ് വിവരം. 

Tags:    
News Summary - Actress Attack case Police asked Srita sivadas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.