കൊച്ചി: 50 കോടിയുടെ സിനിമ േപ്രാജക്ടുകൾ നടന്നുകൊണ്ടിരിക്കെയാണ് താൻ അറസ്റ്റിലായതെന്നും ചിത്രങ്ങളുടെ പ്രദർശനം വൈകുന്നത് ഒേട്ടറെേപ്പരുടെ ജീവിതത്തെ ബാധിക്കുമെന്നും ജാമ്യഹരജിയിൽ ദിലീപ്. കേസ് രജിസ്റ്റർ ചെയ്തതുമുതൽ താൻ ആരെയെങ്കിലും സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിെച്ചന്ന പരാതി േപ്രാസിക്യൂഷനുപോലുമില്ല. തെളിവ് നശിപ്പിക്കുമെന്ന ആശങ്കയിൽ തടവ് ഇനിയും തുടരുന്നതിന് ന്യായീകരണമില്ല. നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുൾപ്പെടെയുള്ള പ്രതികൾക്കെതിരെ നൽകിയ ആദ്യ കുറ്റപത്രത്തിലെ ഗൂഢാലോചനയും തനിക്കെതിരെ ആരോപിക്കുന്ന ഗൂഢാലോചനയും തമ്മിൽ വൈരുധ്യമുണ്ട്. ഇരയായ നടിയോ കേസിലെ സാക്ഷികളോ തനിക്കെതിരെ പരാതി പറഞ്ഞിട്ടില്ല. തെൻറ പങ്കാളിത്തം പരാമർശിക്കുന്ന ഒരു റിപ്പോർട്ടുപോലുമില്ല.
അന്തിമ റിപ്പോർട്ടിൽ ഒന്നുമുതൽ ആറുവരെ പ്രതികൾക്കെതിരെയാണ് ഗൂഢാലോചന ചുമത്തിയിട്ടുള്ളത്. കൊടും ക്രിമിനലാണ് ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽകുമാർ. അയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്തത്. ദിലീപിനോട് പണം ചോദിച്ച് നാദിർഷെയയും അപ്പുണ്ണിെയയും സുനി വിളിച്ചതും ഇക്കാര്യം പറഞ്ഞ് കത്തയച്ചതുമെല്ലാം തന്നെ പ്രതിയാക്കാൻ ആസൂത്രിതമായി ഉണ്ടാക്കിയ രേഖകളാണ്. വ്യക്തി വിരോധമുള്ള ചില ഉന്നത സ്വാധീനമുള്ള വ്യക്തികൾ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ഗൂഢാലോചന നടത്തിയാണ് തന്നെ കുടുക്കിയത്.
നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് നടി മഞ്ജു വാര്യരാണ്. തെൻറ വിവാഹമോചനവുമായി ബന്ധപ്പെട്ട ഹരജിയിൽ താൻ പരാമർശിച്ച ശ്രീകുമാർ മേനോനാണ് തനിക്കെതിരായ പ്രചാരണങ്ങൾക്ക് പിന്നിൽ. പരസ്യരംഗത്തെ പ്രസിദ്ധനായ ഇയാൾക്ക് മാധ്യമങ്ങളുമായി നല്ല ബന്ധമാണ്. ശ്രീകുമാർ മേനോെൻറ ആദ്യ സിനിമയുടെ നിർമാണത്തിൽനിന്ന് മുൈബ ഗ്രൂപ് പിന്മാറിയത് താൻ മൂലമാണെന്ന് വിശ്വസിക്കുന്ന അയാൾക്ക് തന്നോട് ശത്രുതയുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധം ഇയാൾക്കും ഇയാളുടെ തൃശൂരിലെ കക്ഷികൾക്കുമുണ്ട്.
ലിബർട്ടി ബഷീർ ഉൾപ്പെടെയുള്ള ശത്രുക്കൾ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയിട്ടുണ്ട്. ആദ്യഭാര്യയായ നടിക്ക് അന്വേഷണ സംഘത്തിെൻറ നേതൃത്വത്തിലുള്ള എ.ഡി.ജി.പിയുമായി അടുത്ത ബന്ധമുണ്ട്. കേസിെൻറ അന്വേഷണച്ചുമതലയുള്ള ദിനേന്ദ്ര കശ്യപിനെ ഒതുക്കിയാണ് ഇവർ അന്വേഷണം നടത്തിയത്. ദിനേന്ദ്ര കശ്യപിനെ താൻ കണ്ടിട്ടുപോലുമില്ല. എന്നാൽ, തന്നെ ചോദ്യം ചെയ്യുേമ്പാൾ എ.ഡി.ജി.പിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഒന്നാം പ്രതിെയയും തെന്നയും ബന്ധിപ്പിക്കാനുള്ള തെളിവുകൾ ലഭിക്കാത്തതിനാൽ അന്വേഷണ ഉേദ്യാഗസ്ഥർ വ്യാജ തെളിവുകളും െകട്ടുകഥകളും ഉണ്ടാക്കുകയാണെന്ന മുൻ ആരോപണം ദിലീപ് പുതിയ ജാമ്യ ഹരജിയിൽ ആവർത്തിച്ചിട്ടുണ്ട്.
ആദ്യഭാര്യയുമായുള്ള ബന്ധം പിരിഞ്ഞശേഷം മകൾ തെൻറ സംരക്ഷണയിലാണ്. 75 വയസ്സുകാരിയായ മാതാവുമുണ്ട്. കോടതി നിശ്ചയിക്കുന്ന വ്യവസ്ഥകൾ പൂർണമായും പാലിക്കാമെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.