ആലുവ: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം സംവിധായകനും നടനുമായ നാദിര്‍ഷായുടെ സഹോദരന്‍ സമദിെൻറ മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തിയാണ് മൊഴിശയടുത്തത്. ദിലീപിെനതിരായ കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള തയാറെടുപ്പിലാണ് െപാലീസ്. അതിനു മുന്നോടിയായി ദിലീപിെൻറ താരഷോകളിൽ പെങ്കടുത്ത പലരിൽ നിന്നും മൊഴിയെടുക്കുന്നുണ്ട്. അതോടൊപ്പമാണ് സമദിെൻറ മൊഴിയും രേഖപ്പെടുത്തുന്നത്.
ദിലീപിെൻറ സ്‌റ്റേജ് ഷോകളിലും സിനിമകളിലും സജീവ സാന്നിധ്യമായിരുന്നു ഗായകന്‍ കൂടിയായ സമദ്. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. ഒരുമാസത്തിനുള്ളില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.