അതെ, ട്രാൻസിലെ ആംസ്റ്റർഡാം കൊച്ചിയിലാണ്...

അൻവർ റഷീദ് സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രത്തിലെ അവസാന രംഗം ആരും മറന്നു കാണില്ല. നെതർലന്‍റിലെ ആംസ്റ്റർഡാമിലേ ക്ക് നസ്രിയയുടെ കഥാപാത്രത്തെ തെരഞ്ഞുപോകുന്ന ഫഹദ് ഫാസിൽ പക്ഷേ അവിടെയെത്തിയില്ലെന്ന് കേൾക്കുമ്പോൾ ആരായാലും മ ൂക്കത്ത് വിരൽവെക്കും. ചിത്രത്തിന്‍റെ ആർട് ഡയറക്ടർ അജയൻ ചാലിശ്ശേരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അജയൻ ചാലിശ്ശേരി

ആംസ്റ്റർഡാം ലെ റെഡ്‌ ഡിസ്ട്രിക്റ്റിൽ സിനിമാ ചിത്രീകരണത്തിനു അനുമതിയില്ലാത്തത്‌ കൊണ്ട്‌ ആ സ്ട്രീറ്റിലേക്ക്‌ എൻട്രിയെല്ലാം അവിടെത്തന്നെ ഷൂട്ട്‌ ചെയ്‌തതിനു ശേഷം ബാക്കി രംഗങ്ങൾ ഫുട്ടേജ്‌ നോക്കി ഫോർട്ട്‌ കൊച്ചിയിൽ അവിടത്തെ ആർക്കിടെക്ചറിനോട്‌ സാമ്യമുള്ള ബിൽഡിങ് ഏരിയയിൽ സെറ്റ്‌ ഇടുകയായിരുന്നു. ഏകദേശം 14 ദിവസങ്ങൾ എടുത്താണ്‌ മഴദിവസങ്ങൾക്കുള്ളിലും സെറ്റ്‌ പൂർത്തിയാക്കിയത് -അജയൻ ഫേസ്ബുക്കിൽ കുറിച്ചു.

Full View
Tags:    
News Summary - Amsterdam in Kochi Trance Movie-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.