ബംഗളൂരു: ജനതാദൾ -എസ് സംസ്ഥാന പ്രസിഡൻറും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ വരുന്നു. ഇദ്ദേഹത്തിന്റെ അനുയായികളിലൊരാളാണ് സിനിമ നിർമിക്കുന്നത്. ‘ഭൂമിപുത്ര’ എന്ന പേരിൽ പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞു. പ്രമുഖ നടൻ അർജുൻ ആകും കുമാരസ്വാമിയുടെ വേഷത്തിലെത്തുക.
കുമാരസ്വാമി നിർമിച്ച ‘സൂര്യവംശ’ എന്ന ചിത്രത്തിന്‍റെ സംവിധായകൻ എസ്. നാരായൺ ആകും സിനിമ സംവിധാനം ചെയ്യുകയെന്നും സൂചനയുണ്ട്. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ തിരിച്ചെത്തുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനാർഥിയായ കുമാരസ്വാമിയുടെ പ്രതിച്ഛായ വർധിപ്പിക്കുകയാണ് സിനിമയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് അറിയുന്നത്.
മുൻപ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ മകനാണ് കുമാരസ്വാമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.