കര്‍ണ്ണനിൽ നായകൻ പൃഥ്വിയെന്ന് അറിയില്ലായിരുന്നു -വിക്രം 

കര്‍ണ്ണൻ എന്ന ബിഗ് ബജറ്റ് ചിത്രത്തിൽ അഭിനയിക്കാനായി കരാറൊപ്പിട്ടതിനു ശേഷമാണ് ഇതേ ചിത്രം പൃഥ്വിരാജിനെ നായകനാക്കി മലയാളത്തിൽ ആലോചിച്ചിരുന്നതായി അറിഞ്ഞതെന്ന് നടൻ വിക്രം. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ചിയാൻ ഇക്കാര്യം വ്യക്തമാക്കിയത്. 

പൃഥ്വി എന്റെ അടുത്ത സുഹൃത്താണ്. ഇക്കാര്യം ഞാന്‍ അറിഞ്ഞപ്പോള്‍ തന്നെ പൃഥ്വിയെ വിളിച്ചു സംസാരിച്ചു. പ്രശ്‌നമില്ലെന്നും മലയാളത്തില്‍ അത്ര വലിയ ബജറ്റില്‍ ഒരു സിനിമ നിര്‍മ്മിക്കുകയെന്നത് അസാധ്യമാണെന്നും പറഞ്ഞു. വലിയ ബജറ്റില്‍ ഹിന്ദിയിലാണ് കര്‍ണ്ണന്‍ ചെയ്യുന്നത് ഫെബ്രുവരി അവസാനത്തോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. തമിഴില്‍ മുമ്പൊരു തവണ കര്‍ണ്ണന്‍ വന്നിട്ടുള്ളതിനാല്‍ ആദ്യം താല്‍പര്യം തോന്നിയില്ല. എന്നാല്‍ പിന്നീട് കഥ കേട്ടപ്പോള്‍ വ്യത്യസ്തമായി തോന്നി.

                                                                                                   -വിക്രം 

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കർണൻ. 300 കോടി മുടക്കിയെടുക്കുന്ന ചരിത്ര സിനിമ മലയാളത്തിൽ പിറവിയെടുക്കുന്നതി​​​​​​​​​െൻറ ആവേശത്തിലായിരുന്നു പ്രേക്ഷകർ. നേരത്തെ മലയാളത്തിൽ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച ചിത്രം വിക്രമിനെ നായകനാക്കി ഹിന്ദിയിൽ പ്രഖ്യാപിക്കുകയായിരുന്നു. ‘മഹാവീർ കർണ’ എന്ന പേരിൽ 300 കോടിയോള​ം മുടക്കിയാണ് ചിത്രം നിർമ്മിക്കുന്നത്.  യുണൈറ്റഡ്​ ഫിലി​ം കിങ്​ഡം നിർമിക്കുന്ന ചിത്രം 2019 ഡിസംബറിൽ റിലീസ്​ ചെയ്യുമെന്ന്​ സംവിധായകൻ ആർ.എസ്​ വിമൽ ഫേസ്​ബുക്കിലൂടെ അറിയിച്ചിരുന്നു. 

Tags:    
News Summary - Chiyan Vikram On Karanan And Prithviraj Sukumaran-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.