പുണെ: ഭരിക്കാൻ മാത്രമല്ല, ഇനി സിനിമ ആസ്വദിക്കാനും ഭാവി ഉദ്യോഗസ്ഥർ പരിശീലനം നേടണം. 2016 ബാച്ചിലെ 175 െഎ.എ.എസ് ട്രെയിനികൾക്കാണ് പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിെൻറ നേതൃത്വത്തിൽ മസൂറിയിൽ ചലച്ചിത്ര ആസ്വാദന കോഴ്സ് സംഘടിപ്പിച്ചത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ ഉന്നതോദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നത്.
കല, സംസ്കാരം, സിനിമ തുടങ്ങിയ മേഖലകളിലെ വിജ്ഞാനം പകരുകവഴി െഎ.എ.എസുകാരുടെ സർവതോമുഖ വളർച്ച ഉറപ്പുവരുത്തുകയാണ് ഇൗ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കോഴ്സ് ഡയറക്ടറും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവവിദ്യാർഥിയുമായ സങ്കൽപ് മെശ്രാം പറഞ്ഞു. മുസൂറിയിലെ ‘ലാൽബഹദൂർ ശാസ്ത്രി നാഷനൽ അക്കാദമി ഒാഫ് അഡ്മിനിസ്ട്രേഷ’നിൽ ജൂൺ 21 മുതൽ 23 വരെ നടത്തിയ പരിശീലനത്തിൽ ‘റോയൽ ഭൂട്ടാൻ സിവിൽ സർവിസി’ലെ മൂന്ന് ഉദ്യോഗസ്ഥരും പങ്കെടുത്തു.
പരിശീലന പരിപാടിയുടെ സമാപന ചടങ്ങിൽ പ്രമുഖ നടൻ നസറുദ്ദീൻ ഷായും ഭാര്യ രത്ന പഥക് ഷായും ഇന്ത്യൻ സിനിമയെക്കുറിച്ചും നാടകങ്ങളെക്കുറിച്ചും സംസാരിച്ചു. ലോകസിനിമ, സിനിമയുടെ സൗന്ദര്യശാസ്ത്രം തുടങ്ങിയ വിഷയങ്ങളും പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നു. വാർത്ത വിതരണ മന്ത്രാലയത്തിലും മറ്റും ജോലി ചെയ്യേണ്ടിവരുമ്പോൾ കലയും സിനിമയുമൊക്കെ കൈകാര്യം ചെയ്യേണ്ടി വരുന്നതിനാൽ ചലച്ചിത്ര ആസ്വാദന കോഴ്സ് പ്രധാനമാണെന്ന് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഭൂപേന്ദ്ര കെയ്ൻതോല പറഞ്ഞു. കേന്ദ്ര സർക്കാറിലെ ഉന്നത ഉദ്യോഗസ്ഥർക്കും സമാന കോഴ്സുകൾ നടത്താൻ ഒരുങ്ങുകയാണ് ഇൻസ്റ്റിറ്റ്യൂട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.