കൊച്ചി:‘കസബ’ സിനിമ സംബന്ധിച്ച പരാമർശത്തിെൻറ പേരിൽ സമൂഹമാധ്യമങ്ങളിൽ തന്നെ അപമാനിച്ചെന്ന് കാണിച്ച് നടി പാർവതി നൽകിയ പരാതിയിൽ ഒരാൾ അറസ്റ്റിൽ. േഫസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും അപകീർത്തിപ്പെടുത്തിയതിന് തൃശൂർ വടക്കാഞ്ചേരി സ്വദേശി പ്രിേൻറായാണ് (23) എറണാകുളം സൗത്ത് പൊലീസിെൻറ പിടിയിലായത്. പാര്‍വതി കൊച്ചി റേഞ്ച് ഐ.ജി പി. വിജയന് നൽകിയ പരാതിയിലാണ് നടപടി. ഐ.ജിയുടെ നിര്‍ദേശപ്രകാരം സൈബർ സെല്ലിെൻറ സഹായത്തോടെ എറണാകുളം സൗത്ത് സി.ഐ സിബി ടോമിെൻറ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. മറ്റ് ചിലർകൂടി അന്വേഷണ പരിധിയിലുണ്ടെന്നും വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും സി.ഐ പറഞ്ഞു. കൂടുതൽ വിവരങ്ങള്‍ ലഭ്യമാക്കാൻ േഫസ്ബുക്ക്, ട്വിറ്റര്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
മമ്മൂട്ടി നായകനായ ‘കസബ’യിൽ സ്ത്രീവിരുദ്ധ സംഭാഷണവും രംഗങ്ങളുമുണ്ടെന്ന് തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഓപണ്‍ ഫോറത്തിൽ പാർവതി നടത്തിയ പരാമർശമാണ് വിവാദമായത്. മലയാളത്തിലെ ഒരു മഹാനടന് ഇത്തരം ചിത്രങ്ങളില്‍ അഭിനയിച്ചത് സങ്കടകരമാണെന്നും പാര്‍വതി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് പാർവതിക്ക് സമൂഹമാധ്യമങ്ങളിലൂടെ ആക്രമണം നേരിടേണ്ടിവന്നത്.
ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ഐ.ടി ആക്ട് 67, 67എ, ഐ.പി.സി 507, 509 എന്നിവ പ്രകാരം ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. അഞ്ചുവര്‍ഷം വരെ തടവും പത്തുലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന വകുപ്പുകളാണിവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.