ദിലീപ്​ ധിക്കാരി; പണത്തി​െൻറ ഹുങ്ക്​ കേരളത്തോട്​ വേണ്ട -ജി. സുധാകരൻ

തിരുവനന്തപുരം: താരസംഘടനയിൽ നിന്ന്​ നാലു നടിമാർ രാജിവെച്ച പശ്​ചാത്തലത്തിൽ ‘അമ്മ’ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ജി. സുധാകരൻ. അമ്മ ഭാരവാഹികൾ സ്വയം തിരുത്താൻ തയാറാകണമെന്ന്​ ജി. സുധാകരൻ ആവശ്യ​െപ്പട്ടു. സിനിമക്കാർ പണം അവിടെയും ഇവി​െടയും നിക്ഷേപിക്കുകയും ഭൂമിവാങ്ങിക്കൂട്ടുകയു​െമല്ലാം ചെയ്യുന്നു. മലയാള സിനിമക്ക്​ അഹങ്കാരമാണ്​. പണത്തി​​​​​െൻറ അഹങ്കാരം. അത്​ സാംസ്​കാരിക കേരളത്തോട്​​ വേണ്ടെന്നും സുധാകരൻ പറഞ്ഞു.  

ഇവിടെ പണക്കാരായതുകൊണ്ട്​ ആരെയും ബഹുമാനിക്കില്ല. പണക്കാർ ജനാധിപത്യവാദികളും വികസനോൻമുഖികളും പണം നല്ലകാര്യത്തിന്​ ചെലവഴിക്കുന്നവരുമാണെങ്കിൽ ബഹുമാനിക്കും. അമ്മയുടെ ചില ഭാരവാഹികളും സിനിമാ രംഗത്ത്​ മുൻപന്തിയിൽ നിൽക്കുന്നവരും സ്വയം വിമർശനം നടത്തണമെന്നും സുധാകരൻ വ്യക്​തമാക്കി. 

ചാർലി ചാപ്ലിൻ കോടീശ്വരനായിരുന്നപ്പോഴും ലാളിത്യമുള്ളവനായിരുന്നു. ഇവിടുത്തെ സിനിമയി​െല കോടീശ്വരൻമാർ അത്​ മനസിലാക്കണം. ഇന്ന്​ കേരളത്തിൽ ജീവിച്ചരിക്കുന്ന മഹാനായ നടൻ മോഹൻലാലാണ്​. എന്നാൽ ദിലീപി​െന തിരിച്ചെടുത്ത നടപടി മോഹൻലാൽ ഒറ്റക്ക്​ ചെയ്​തതല്ല. അമ്മയു​െട ഭരണസമിതി വേണ്ടത്ര ആലോചനയില്ലാതെ പ്രവർത്തിച്ചിരിക്കുകയാണ്​. സംസ്​കാരത്തിന്​ ചേരാത്ത നടപടിയാണ്​​ അവി​െട നടക്കുന്ന​െതന്നും സുധാകരൻ പറഞ്ഞു.  

അഭിമാനമുള്ള സ്​ത്രീകളായതിനാലാണ്​​ നടിമാർ രാജിവെച്ചത്​. അവർ എങ്ങനെയാണ്​ അവി​െട ഇരിക്കുക. ഇത്തര​െമാരു നടപടി സ്വീകരിക്കും മുമ്പ്​ അ​വരോട്​ കൂടിയാലോചിച്ചില്ല. അതിനർഥം അവിടെ ജനാധിപത്യം ഇല്ലെന്നാണെന്നും സുധാകരൻ ആരോപിച്ചു. മലയാളസിനിമയിൽ ​െകാച്ചി കേന്ദ്രീകരിച്ച്​ ലോബി പ്രവർത്തിക്കുകയാണ്​. കൊച്ചിയി​െല പ്രധാനിയായിട്ടും ദിലീപിനെ അറസ്​റ്റ്​ ചെയ്​തതിലൂടെ സർക്കാറി​​​​​െൻറ നിലപാട്​ വ്യക്​തമാണ്​. ദിലീപ്​ ധിക്കാരിയാണ്​. പണ്ടും ഇപ്പോഴും ദിലീപി​െന കുറിച്ച്​ നല്ല അഭിപ്രായമില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. 

കേരളം കണ്ട പ്രതിഭാശാലികൾ ഒരാളാണ് തിലകൻ. ആ തിലകനോട് ദിലീപ് ചെയ്തത് മറക്കാനാവില്ല. അവസാനം തിലകന് അഭയം കൊടുത്ത് അമ്പലപ്പുഴക്കാരാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Dileep is an Arrogant; Don't Show Money Power On Kerala - Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.