കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്‍റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം തുടരുന്നു. അതിനിടെ ആക്രമണത്തിനിരയായ നടിയുടെ പേര് പരാമർശിച്ചതിന് കോടതി പ്രതിഭാഗത്തെ താക്കീത് ചെയ്തു.
ദിലീപിനെ കസ്റ്റഡിയിൽ വെക്കേണ്ട കാര്യമില്ല. ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് ലഭിച്ചിട്ടുണ്ട്. ഫോൺ നശിപ്പിച്ചെന്നാണ് പൾസർ സുനിയുടെ അഭിഭാഷകർ തന്നെ പറഞ്ഞിട്ടുള്ളത്. അതിനാൽ ദിലീപിന് ജാമ്യമനുവദിക്കണമെന്ന് അഡ്വ. രാമൻ പിള്ള വാദിച്ചു. എന്നാൽ ദിലീപിന്‍റെ ജാമ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ദിലീപിനെതിരെ കൂടുതൽ തെളിവുകൾ സമർപ്പിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
വെള്ളിയാഴ്ചയാണ് ദിലീപ് ഹൈകോടതിയിൽ വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാൽ പ്രോസിക്യൂഷന്‍റെ അപേക്ഷ പ്രകാരം കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
അതേസമയം, ആലുവ സബ് ജയിലിൽ കഴിയുന്ന നടൻ ദിലീപിന്‍റെ റിമാൻഡ് കാലാവധി അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നീട്ടി. സെപ്റ്റംബർ രണ്ടു വരെയാണ് റിമാൻഡ് നീട്ടിയിരിക്കുന്നത്. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു കോടതി നടപടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.