കൊച്ചി: ദിലീപിനെ തിരിച്ചെടുത്തത് സംബന്ധിച്ച് അമ്മ പ്രസിഡന്‍റ് മോഹൻലാൽ നൽകിയ വിശദീകരണത്തിനെതിരെ നടൻ ജോയ് മാത്യു. ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയം അമ്മ ജനറൽബോഡിയുടെ അജണ്ടയിൽ ഇല്ലായിരുന്നുവെന്ന് ജോയ് മാത്യു വ്യക്തമാക്കി. മോഹൻലാൽ അജണ്ട വായിച്ച് തെറ്റ് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മോഹൻലാലിന് കത്തയച്ചു.
എറണാകുളം പ്രസ്ക്ലബ് സംഘടിപ്പിച്ച ‘മുഖാമുഖം’ പരിപാടിയിൽ സംസാരിക്കവെണ് ദിലീപ് വിഷയം അമ്മ ജനറൽബോഡിയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയെന്ന് മോഹൻലാൽ പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായതോടെ ദിലീപിനെ പുറത്താക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് അഭിപ്രായം ഉയർന്നു. ‘അമ്മ’ പിളരുന്ന സാഹചര്യം വരെയുണ്ടായി. ചില സിനിമ സംഘടനകൾ ദിലീപിനെ പുറത്താക്കിയപ്പോൾ തങ്ങളും തീരുമാനമെടുക്കാൻ നിർബന്ധിതരായി.
എന്നാൽ, സംഘടനയുടെ നിയമാവലി പ്രകാരം അങ്ങനെ മാറ്റാനാകില്ലെന്ന് പിന്നീട് മനസ്സിലായി. അതുകൊണ്ട് പുറത്താക്കൽ മരവിപ്പിക്കാനും അടുത്ത ജനറൽ ബോഡിയിൽ അംഗങ്ങളുടെ അഭിപ്രായം ആരായാനും എക്സിക്യൂട്ടിവ് തീരുമാനിച്ചു. വിഷയം അജണ്ടയിൽ ഉൾപ്പെടുത്തി. ദിലീപിനെ തിരിച്ചെടുക്കണമെന്ന് ജനറൽ ബോഡിയിൽ ആവശ്യം ഉയർന്നു. ഒരാൾ പോലും എതിർത്തില്ലെന്നും ആയിരുന്നു മോഹൻ ലാൽ വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.