ചേർപ്പ്: ശബരിമലയെക്കുറിച്ച് തെൻറ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് സംവിധായകൻ പ്രിയനന്ദനൻ പിൻവലിച്ചു. ഇക്കാര ്യത്തെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
‘ആരേയും വിഷമിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. മാപ്പ് പറയേണ്ട തെറ്റൊന്നും ചെയ്തിട്ടില്ല. പ്രയോഗിച്ച ഭാഷ ശരിയല്ലെന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് പോസ്റ്റ് പിൻവലിച്ചത്’ -പ്രിയനന്ദനൻ പറഞ്ഞു.
അതിനിടെ, അയ്യപ്പനെ അവഹേളിച്ച് പോസ്റ്റ് ഇട്ടു എന്നാരോപിച്ച് ശബരിമല കർമ സമിതി പ്രവർത്തകർ പ്രിയനന്ദനെൻറ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് പ്രിയനന്ദനെൻറ വീടിന് സമീപത്ത് പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.