ദുൽഖർ സൽമാൻ പങ്കെടുത്ത പരിപാടിയുടെ തിരക്കിൽ പെട്ട് ഒരാള്‍ മരിച്ചു

കൊ​ട്ടാ​ര​ക്ക​ര:  ബ​ഹു​നി​ല വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​​െൻറ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ സി​നി​മാ​നടനെ കാ​ണാ​നെ​ത്തി​യ ആ​രാ​ധ​ക​ൻ തി​ക്കി​ലും​തി​ര​ക്കി​ലും പെ​ട്ട് കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു. മൂ​ന്നു​പേ​ർ​ക്ക് പ​രി​​ക്കേ​റ്റു. തി​രു​വ​ന​ന്ത​പു​രം ന​രു​വാ​മൂ​ട് പ്രാ​വ​ച്ച​മ്പ​ലം പ​റ​മ്പി​ക്കോ​ണ​ത്ത് വീ​ട്ടി​ൽ ഹ​രി (45) ആ​ണ് മ​രി​ച്ച​ത്. എം.​സി റോ​ഡി​ൽ ആ​രം​ഭി​ച്ച ബ​ഹു​നി​ല വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​​െൻറ ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. 

ശ​നി​യാ​ഴ്​​ച രാ​വി​ലെ ന​ട​ന്ന പ​രി​പാ​ടി​യി​ൽ യു​വ​നടൻ ദു​ൽ​ഖ​ർ സ​ൽ​മാ​നാ​യി​രു​ന്നു ഉ​ദ്ഘാ​ട​ക​ൻ. രാ​വി​ലെ പ​ത്ത​ര​ക്ക്​ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക്ക്​ രാ​വി​ലെ മു​ത​ൽ ജ​നം എ​ത്തി​യി​രു​ന്നു. നേ​ര​ത്തെ നി​ശ്​​ച​യി​ച്ച​തി​ലും ഒ​ന്ന​ര​മ​ണി​ക്കൂ​ർ വൈ​കി ഉ​ച്ച​ക്ക്​ 12ഒാ​ടെ നടൻ എ​ത്തി​യ​തോ​ടെ, ത​ടി​ച്ചു​കൂ​ടി​യ ജ​ന​സ​ഞ്ച​യം ഇ​ള​കി​മ​റി​ഞ്ഞു. അ​തോ​ടെ പൊ​ലീ​സ്​ ലാ​ത്തി​വീ​ശി. ലാ​ത്തി​യ​ടി​യി​ൽ ചി​ല​ർ​ക്ക്​ പ​രി​ക്കേ​റ്റു. 

നടനെ കാ​ണാ​നു​ള്ള ബ​ഹ​ള​ത്തി​നി​ടെ​യാ​ണ്​ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് ഹ​രി കു​ഴ​ഞ്ഞു​വീ​ണ​ത്. പൊ​ലീ​സെ​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒാ​ട്ടോ ഡ്രൈ​വ​റാ​യ ഹ​രി, സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കൊ​ട്ടാ​ര​ക്ക​ര ഗ​ണ​പ​തി ​േക്ഷ​ത്ര​ത്തി​ൽ തൊ​ഴു​ത് മ​ട​ങ്ങും​വ​ഴി ആ​ണ് ഉ​ദ്ഘാ​ട​ന സ്ഥ​ല​െ​ത്ത​ത്തി​യ​ത്.  മു​മ്പ്​​ ഒ​രി​ക്ക​ൽ ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യി​ട്ടു​ണ്ട്. 

ബാ​രി​ക്കേ​ഡി​​ന്​ മു​ക​ളി​ൽ​കൂ​ടി ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​ ശു​ഹൈ​ദ്​​ (22) ​എ​ന്ന​യാ​ൾ​ക്ക്​ പ​രി​ക്കേ​റ്റു.  കൊ​ട്ടാ​ര​ക്ക​ര മൈ​ലം സ്വ​ദേ​ശി​യാ​യ ചി​ന്നു (20), ര​മ്യ എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.  

ശാ​ന്തി ആ​ണ്​ മ​രി​ച്ച ഹ​രി​യു​ടെ ഭാ​ര്യ. ഹ​രീ​ഷ്, ഹ​രി​ത എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. മൃ​ത​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​ന്​ ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. 
അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നും ഗ​താ​ഗ​ത​ത​ട​സ്സ​ത്തി​നും കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി സി.​ഐ ഗോ​പ​കു​മാ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Dulquer Salmaan meeting fans at Kottarakkara- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.