ദുൽഖർ സൽമാൻ പങ്കെടുത്ത പരിപാടിയുടെ തിരക്കിൽ പെട്ട് ഒരാള് മരിച്ചു
text_fieldsകൊട്ടാരക്കര: ബഹുനില വ്യാപാര സ്ഥാപനത്തിെൻറ ഉദ്ഘാടനത്തിനെത്തിയ സിനിമാനടനെ കാണാനെത്തിയ ആരാധകൻ തിക്കിലുംതിരക്കിലും പെട്ട് കുഴഞ്ഞുവീണ് മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. തിരുവനന്തപുരം നരുവാമൂട് പ്രാവച്ചമ്പലം പറമ്പിക്കോണത്ത് വീട്ടിൽ ഹരി (45) ആണ് മരിച്ചത്. എം.സി റോഡിൽ ആരംഭിച്ച ബഹുനില വ്യാപാരസ്ഥാപനത്തിെൻറ ഉദ്ഘാടനത്തിനിടെയായിരുന്നു സംഭവം.
ശനിയാഴ്ച രാവിലെ നടന്ന പരിപാടിയിൽ യുവനടൻ ദുൽഖർ സൽമാനായിരുന്നു ഉദ്ഘാടകൻ. രാവിലെ പത്തരക്ക് നടക്കുന്ന പരിപാടിക്ക് രാവിലെ മുതൽ ജനം എത്തിയിരുന്നു. നേരത്തെ നിശ്ചയിച്ചതിലും ഒന്നരമണിക്കൂർ വൈകി ഉച്ചക്ക് 12ഒാടെ നടൻ എത്തിയതോടെ, തടിച്ചുകൂടിയ ജനസഞ്ചയം ഇളകിമറിഞ്ഞു. അതോടെ പൊലീസ് ലാത്തിവീശി. ലാത്തിയടിയിൽ ചിലർക്ക് പരിക്കേറ്റു.
നടനെ കാണാനുള്ള ബഹളത്തിനിടെയാണ് തിക്കിലും തിരക്കിലുംപെട്ട് ഹരി കുഴഞ്ഞുവീണത്. പൊലീസെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവനന്തപുരത്ത് ഒാട്ടോ ഡ്രൈവറായ ഹരി, സുഹൃത്തുക്കൾക്കൊപ്പം കൊട്ടാരക്കര ഗണപതി േക്ഷത്രത്തിൽ തൊഴുത് മടങ്ങുംവഴി ആണ് ഉദ്ഘാടന സ്ഥലെത്തത്തിയത്. മുമ്പ് ഒരിക്കൽ ഹൃദയാഘാതം ഉണ്ടായിട്ടുണ്ട്.
ബാരിക്കേഡിന് മുകളിൽകൂടി കയറാൻ ശ്രമിക്കുന്നതിനിടെ ശുഹൈദ് (22) എന്നയാൾക്ക് പരിക്കേറ്റു. കൊട്ടാരക്കര മൈലം സ്വദേശിയായ ചിന്നു (20), രമ്യ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.
ശാന്തി ആണ് മരിച്ച ഹരിയുടെ ഭാര്യ. ഹരീഷ്, ഹരിത എന്നിവർ മക്കളാണ്. മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
അസ്വാഭാവിക മരണത്തിനും ഗതാഗതതടസ്സത്തിനും കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സി.ഐ ഗോപകുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.