ജീവിതത്തിലും അഭിനയത്തിലും റിസ്കെടുക്കാൻ പഠിപ്പിച്ചത് വാപ്പച്ചിയാണെന്ന് ദുൽഖർ സൽമാൻ. ഭക്ഷണവും താമസവുമടക്കം എല്ലാ സൗകര്യങ്ങളും ഒത്തിണങ്ങിയ യുവാക്കൾ റിസ്കെടുക്കാൻ ഭയക്കുന്നുവെങ്കിൽ മറ്റാരാണ് അത് ചെയ്യുക എന്ന വാപ്പച്ചിയുടെ ഉപദേശം തന്നെ ഏറെ സ്വാധീനിച്ചെന്നും ദുൽഖർ കൂട്ടിച്ചേർത്തു.
ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ്, പിതാവും മലയാളത്തിെൻറ മഹാനടനുമായ മമ്മൂട്ടിയെ കുറിച്ച് ‘കുഞ്ഞിക്ക’ മനസ്സ് തുറന്നത്. സിനിമയുടെ കാര്യത്തിൽ വാപ്പച്ചി വലിയ കാർക്കശ്യക്കാരനാണ്. പിതാവെന്ന രീതിയിൽ അഭിനയജീവിതത്തിൽ നിരന്തരം ഇടപെടുന്ന രീതി അദ്ദേഹത്തിനില്ല. തെറ്റുകൾ വരുത്താതെ സ്വയം ഉയരാൻ സാധിക്കുകയില്ല എന്നാണ് അദ്ദേഹത്തിെൻറ അഭിപ്രായം.
ദുൽഖർ മുഖ്യവേഷത്തിലെത്തിയ ബോളിവുഡ് ചിത്രം ‘സോയ ഫാക്ടർ’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്രിക്കറ്റിെൻറ പശ്ചാത്തലത്തിൽ കഥപറഞ്ഞ ചിത്രത്തിനായുള്ള പരിശീലനം തന്നെ ഒരു കളിക്കാരനാക്കി മാറ്റി. ‘മഹാനദി’യിൽ ജെമിനി ഗണേശനായി വേഷമിട്ടപ്പോൾ അദ്ദേഹത്തിെൻറ ബന്ധുക്കളെ സന്ദർശിച്ച് അദ്ദേഹത്തിെൻറ രീതികളും ശരീരഭാഷയും മനസ്സിലാക്കിയിരുന്നുവെന്നും ദുൽഖർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.