കോഴിക്കോട്: മലയാളത്തിെൻറ നിത്യഹരിത നായകനായ പ്രേം നസീറിെൻറ ആദ്യചിത്രമായ മരുമകൾ എന്ന ചിത്രത്തിലെ നെയ്യാറ്റിൻകര കോമളം മുതൽ അദ്ദേഹം അവസാനകാലത്ത് അഭിനയിച്ച ‘ലാൽ അമേരിക്കയിൽ’ എന്ന ചിത്രത്തിലെ സരിത വരെയുള്ളവരുെട ചിത്രങ്ങൾ ആർട്ട്ഗാലറിയിലെത്തിയാൽ കാണാം.
നസീറിനൊപ്പം അഭിനയിച്ച 90 നായികമാരുടെ ചിത്രങ്ങളാണ് ‘നിത്യഹരിതം 2017’ എന്ന പേരിൽ പ്രദർശിപ്പിക്കുന്നത്. അദ്ദേഹത്തിെൻറ 90ാം ജന്മദിനത്തിെൻറ ഭാഗമായി പ്രേംനസീർ സാംസ്കാരിക വേദിയുടെ പ്രവർത്തകനും നാടക-ചലച്ചിത്ര പ്രവർത്തകനുമായ രാജൻ തടായിലാണ് പ്രദർശനം ഒരുക്കിയത്.
മലയാള സിനിമകളിൽ ഏറ്റവും കൂടുതൽ കാമുകവേഷമിട്ട നസീറും അദ്ദേഹത്തിനൊപ്പമഭിനയിച്ച നായികമാരും ചേർന്ന ചലച്ചിത്രരംഗങ്ങളാണ് എല്ലാം. 108 ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ച് ഗിന്നസ് റെക്കോഡ് നേടിയ ഷീലയോടൊപ്പമുള്ള ചിത്രവും 104 സിനിമകളിൽ ഒരുമിച്ചഭിനയിച്ച ജയഭാരതിയോടൊപ്പമുള്ള ചിത്രവും പ്രദർശനത്തിൽ ശ്രദ്ധപിടിച്ചുപറ്റുന്നതാണ്. നസീർ അദ്ദേഹത്തിെൻറ സഹധർമിണി ഹബീബ നസീറിനൊപ്പമുള്ള ചിത്രം മുതലാണ് പ്രദർശനം തുടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.