മുംബൈ: മകളെയും ഭാര്യയെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ടില്‍നിന്ന് പണംതട്ടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് പൊലീസിന്‍െറ സഹായത്തോടെ ലഖ്നോവില്‍നിന്നാണ് പ്രതി പിടിയിലായതെന്ന് മുംബൈ പൊലീസിന്‍െറ ആന്‍റി എക്സ്റ്റോര്‍ഷന്‍ സെല്‍ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് 50 ലക്ഷം രൂപ ആവശ്യപ്പെട്ട് മഹേഷ് ഭട്ടിന് ഭീഷണി കാള്‍ വന്നത്. പണം നല്‍കിയില്ളെങ്കില്‍ നടിയായ മകള്‍ ആലിയ ഭട്ടിനെയും ഭാര്യ സൊണി റസ്ദാനെയും വെടിവെച്ച് കൊല്ലുമെന്നായിരുന്നു ഭീഷണി. അധോലോക നേതാവെന്ന് അവകാശപ്പെട്ടായിരുന്നു വിളി.
ഇതോടെ, ജുഹു പൊലീസില്‍ മഹേഷ് ഭട്ട് പരാതി നല്‍കുകയായിരുന്നു. മഹേഷ് ഭട്ടിന്‍റ വാട്സ് ആപ്പില്‍ ബാങ്ക് അക്കൗണ്ട് നമ്പറും മറ്റ് വിവരങ്ങളും അയച്ച പ്രതി കുടുങ്ങുകയായിരുന്നു. മൊബൈല്‍ സിഗ്നല്‍ പിന്തുടര്‍ന്നാണ് ലഖ്നോവില്‍നിന്ന് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.