ആലുവ: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ ആലുവ സബ് ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ കാണാൻ നടനും എം.എൽ.എയുമായ ഗണേഷ് കുമാറുമെത്തി. ചൊവ്വാഴ്ച രാവിലെയാണ് ഗണേഷ് ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ടത്.
തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം, നടൻ സുധീർ, ജോർജേട്ടൻസ് പൂരം സിനിമയുടെ നിർമാതാക്കളായ അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ എന്നിവരും ദിലീപിനെ സന്ദർശിച്ചിരുന്നു. അച്ഛന്‍റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ ദിലീപ് നാളെ പുറത്തിറങ്ങാനിരിക്കെയാണ് കൂടുതൽ പേർ സന്ദർശനത്തിനെത്തിയത്.
തിരുവോണദിനത്തില്‍ ഉച്ചയോടെ ജയറാമും ദിലീപിനെ കണ്ടിരുന്നു. സംവിധായകന്‍ രഞ്ജിത്ത്, നടന്‍മാരായ ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും കഴിഞ്ഞ ദിവസങ്ങളിലായി ദിലീപിനെ കാണാൻ ജയിലിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.