വിട്ടുവീഴ്ച ചെയ്താൽ സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പലരും തന്നെ സമീപിച്ചിട്ടുണ്ടെന്ന് നടി ഗായത്രി സുരേഷ്. അത്തരത്തിലുള്ള സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാറില്ലെന്നും ഒരു റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ ഗായത്രി പറഞ്ഞു.
അതേസമയം അങ്ങനെ ചോദിക്കുന്നവര്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്ന് ഗായത്രിക്കൊപ്പം അഭിമുഖത്തില്‍ പങ്കെടുത്ത ധ്രുവന്‍ പ്രതികരിച്ചു. എന്നാല്‍ ഇത്തരം സമീപനം ഇനിയുണ്ടായാലും താന്‍ മറുപടി നല്‍കില്ലെന്നും മറുപടി നല്‍കാതിരിക്കലാണല്ലോ ഏറ്റവും നല്ല മറുപടിയെന്നും ഗായത്രി പ്രതികരിച്ചു.
ഗായത്രിയും ധ്രുവനും അഭിനയിച്ച ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന സിനിമ റിലീസ് ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണ് അഭിമുഖം നടന്നത്.
ജമ്ന പ്യാരി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഗായത്രി ഒരു മെക്സിക്കന്‍ അപാരത, സഖാവ്, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.