ചെന്നൈ: നടൻ കമൽഹാസന് പിന്നാലെ രാഷ്ട്രീയ പ്രവേശന സൂചന നൽകി തമിഴ്നാടിന്‍റെ സ്റ്റൈൽമന്നൻ രജനീകാന്തും. ദൈവം സഹായിച്ചാൽ താൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന് രജനീകാന്ത് പറഞ്ഞു. ചെന്നൈയിലെ കോടമ്പാക്കത്ത് വിളിച്ചു ചേർത്ത ആരാധക സംഗമത്തിലാണ് രജനി രാഷ്ട്രീയ പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കിയത്.
തന്‍റെ രാഷ്ട്രീയ പ്രവേശനം ജനങ്ങൾ എങ്ങിനെ കാണുവെന്ന് അറിയില്ല. എന്നാൽ മാധ്യമങ്ങൾക്ക് ഇതിൽ വലിയ താൽപര്യമുണ്ട്. യുദ്ധത്തിൽ ജയിക്കാൻ ജനപിന്തുണ മാത്രം പോരാ തന്ത്രങ്ങൾ കൂടി വേണമെന്നും രജനി കൂട്ടിച്ചേർത്തു.
രാഷ്ട്രീയത്തിൽ താൻ പുതുതല്ല. രാഷ്ട്രീയത്തിലെത്താൻ വൈകുകയായിരുന്നു. രാഷ്ട്രീയ പ്രവേശനമെന്നത് വിജയ തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആറു ദിവസങ്ങളിലായി നടക്കുന്ന രജനിയുടെ ആരാധക സംഗമം 31ന് അവസാനിക്കും. എല്ലാ ജില്ലകളില്‍ നിന്നുമുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയാണ് രജനീകാന്ത് കാണുന്നത്. രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് വരെ നടക്കുന്ന ചടങ്ങില്‍ ദിവസവും ആയിരം പേരാണ് പങ്കെടുക്കുക.
അതേസമയം രജനിയുടെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് തമിഴകത്തെ രാഷ്ട്രീയ കേന്ദ്രങ്ങൾക്ക് വ്യത്യസ്ത നിലപാടാണുള്ളത്.
ഇക്കാര്യത്തിൽ രജനിക്ക് തീരുമാനമെടുക്കാനുള്ള ജനാധിപത്യ അവകാശമുണ്ടെന്നായിരുന്നു എ.െഎ.എ.ഡി.എം.കെയുടെ പ്രതികരണം. എന്നാൽ, രജനിയുടെ ആരോഗ്യാവസ്ഥ കണക്കിലെടുക്കുേമ്പാൾ രാഷ്ട്രീയം അദ്ദേഹത്തിന് അനുയോജ്യമാവില്ലെന്ന് കൈത്തറി വകുപ്പുമന്ത്രി ഒ.എസ്. മണിയൻ പറഞ്ഞു. ഡി.എം.കെ ഇതുവരെ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.