കൊച്ചി: ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോഡിെൻറ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നിർമാതാവിനുള്ള പുരസ്കാരം ഗിന്നസ് പക്രുവിന് സമ്മാനിച്ചു. ‘അത്ഭുത ദ്വീപി’ലൂടെ നായകനായി മലയാള സിനിമയിലേക്ക് വന്ന് ‘കുട്ടീം കോലും’ ചിത്രത്തിെൻറ സംവിധായകനായും ഇപ്പോള്‍ ‘ഫാന്‍സിഡ്രസ്’ എന്ന സിനിമയുടെ നിര്‍മാതാവുമായിരിക്കുകയാണ് 76 സെൻറീമീറ്റര്‍ ഉയരമുള്ള പക്രു.
ബെന്‍കുട്ടന്‍ എന്നാണ് സിനിമയിലെ കഥാപാത്രത്തിെൻറ പേര്.
എറണാകുളം പ്രസ്ക്ലബിൽ ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോഡ് ഭാരവാഹി ടോണി പുരസ്കാരം നൽകി. ബെന്‍കുട്ടന്‍ എന്ന കഥാപാത്രത്തിെൻറ ശില്‍പം ശില്‍പി ഡാവിഞ്ചി സന്തോഷ് പക്രുവിന് കൈമാറി. പ്രസ് ക്ലബ് സെക്രട്ടറി സുഗതൻ പി. ബാലൻ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.