കരുളായി (മലപ്പുറം): വെള്ളിത്തിരയുടെ തിളക്കമില്ലാതെ, ദുരിതമനുഭവിക്കുന്നവരുടെ ക ണ്ണീരൊപ്പാൻ അവരുമെത്തി. ഉരുൾപൊട്ടലിനെ തുടർന്ന് നെടുങ്കയം ആദിവാസി കോളനിവാസികളെ മാറ്റിപ്പാർപ്പിച്ച പുള്ളിയിൽ യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ സാന്ത്വനവും സഹായവുമായാണ് മലയാളത്തിെൻറ പ്രിയനടൻമാരായ ടൊവിനോ തോമസും ജോജു ജോർജുമെത്തിയത്.
ക്യാമ്പിലെത്തിയവരെ ആശ്വസിപ്പിക്കുകയും അവശ്യസാധനങ്ങളെത്തിക്കുകയുമായിരുന്നു ലക്ഷ്യം. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ ക്യാമ്പിലെത്തിയ ടൊവിനോയും ജോജുവും ഒരു മണിക്കൂർ ഇവിടെ ചെലവഴിച്ചു. കഴിഞ്ഞ പ്രളയത്തിലും ടൊവിനോ സേവനരംഗത്ത് സജീവമായുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.