മോഹൻലാലിനെതിരെ മനുഷ്യാവകാശ കമീഷൻ കേസ് രജിസ്റ്റർ ചെയ്തു

നടന്‍ മോഹന്‍ലാലിനെതിരെ കേരള സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കോവിഡ് 19നെതിരെ പ്രധാനമന്ത് രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യു ദിനത്തില്‍ അശാസ്ത്രീയമായ പ്രചരണങ്ങള്‍ നടത്തിയെന്ന പരാതിയിന്മേലാണ് കേസ്. ദിനു എ ന്ന യുവാവാണ് പരാതി നല്‍കിയത്.

ജനതാ കര്‍ഫ്യൂ ദിനത്തില്‍ വൈകുന്നേരം അഞ്ച് മണിക്ക് പാത്രങ്ങള്‍ തമ്മില്‍ കൊട്ടിയോ കൈകള്‍ കൂട്ടിയിടിച്ചോ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞതിനെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ശേഷം ഉയര്‍ന്നു വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി താരം രംഗത്തെത്തുകയും ചെയ്തു

തന്‍റെ പരാതിയിന്മേല്‍ മനുഷ്യാവകാശ കമ്മീഷന്‍ മോഹന്‍ലാലിനെതിരെ കേസെടുത്തെന്ന് പരാതിക്കാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

Full View
Tags:    
News Summary - Human Right Commission Complaint-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.