ചെന്നൈ: മത്സരിക്കുന്നത് ആർ.കെ നഗറിലെ ജനങ്ങളുടെ നന്മക്ക് വേണ്ടിയാെണന്നും ജയിച്ചാൽ ജനങ്ങൾക്ക് നൽകുന്ന വാക്ക് പാലിക്കുമെന്നും തോൽക്കുന്നത് ഒരു പ്രശ്നമല്ലെന്നും നടൻ വിശാൽ. ജയലളിതയുടെ മരണത്തെതുടർന്ന് ഒഴിവുവന്ന ആർ.കെ നഗറിൽ ഇൗമാസം 21ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദേശപത്രിക നൽകിയ ശേഷം തൊണ്ടയാർപേട്ട് കോർപറേഷൻ ഒാഫിസിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി.െഎ.പി പരിഗണന പൊലീസ് നിഷേധിച്ചതിനാൽ രണ്ട് മണിക്കൂർ ഉൗഴത്തിനായി കാത്തിരുന്ന ശേഷമാണ് പത്രിക നൽകിയത്. വീടിന് സമീപത്തെ ക്ഷേത്രത്തിൽ ദർശനം നടത്തിയ നടൻ മുൻമുഖ്യമന്ത്രിമാരായ കാമരാജ്, അണ്ണാദുരൈ, എം.ജി.ആർ, ജയലളിത കൂടാതെ നടൻ ശിവാജി ഗണേശൻ എന്നിവരുടെ ശവകുടീരങ്ങളിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ആർ.കെ നഗറിലേക്ക് പുറപ്പെട്ടത്. അഭിനേതാക്കളുടെ സംഘടന ജനറൽ സെക്രട്ടറിയും നിർമാതാക്കളുടെ സംഘടന പ്രസിഡൻറുമാണ് വിശാൽ.
7.50 കോടി രൂപയുടെ വായ്പയും സ്വന്തമായി വീടോ മറ്റ് സ്വത്തുക്കളോ ഇല്ലെന്ന് സ്വത്ത് വിവരത്തിൽ വിശാൽ വ്യക്തമാക്കി. ഒരു കോടി രൂപയുെട വാഹനങ്ങൾ മാത്രമാണ് സ്വന്തമായുള്ളതെന്ന് അദ്ദേഹം ബോധിപ്പിച്ചു. ഇതിനിടെ ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറും തിങ്കളാഴ്ച പത്രിക നൽകി. 114 പേരാണ് ആർ.കെ നഗറിൽ നാമനിർദേശപത്രിക നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.