'?????? ?????? ?????' ???? ???????????????????? ??????????? ??????????? ??????????? ???????? ????? ?????????? ?????? ???????? ??????????.

‘ഇവാന്‍ ആന്‍ഡ് ജൂലിയ’ പോസ്റ്റര്‍ പ്രകാശനം ചെയ്തു

അബൂദബി: ഒരു വിനോദസഞ്ചാര കേന്ദ്രത്തിന്‍െറ പശ്ചാത്തലത്തില്‍ ആകാംക്ഷയുണര്‍ത്തുന്ന കഥ പറയുന്ന 'ഇവാന്‍ ആന്‍ഡ് ജൂലിയ' എന്ന ഹ്രസ്വചിത്രത്തിന്‍െറ പോസ്റ്റര്‍ സംവിധായകന്‍ സിദ്ദീഖ് പ്രകാശനം ചെയ്തു. അബൂദബി വേള്‍ഡ് ട്രേഡ് സെന്‍ററിലെ നോവോ സിനിമയില്‍ ഫുക്രി പ്രീമിയര്‍ ഷോയോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ നടന്‍ സിദ്ദീഖ് ഏറ്റുവാങ്ങി.

യൂണിലുമിനയുടെ ബാനറില്‍ നാസിം മുഹമ്മദ് കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന അര മണിക്കൂര്‍ ചിത്രത്തില്‍  തെരുവു ഗിറ്റാറിസ്റ്റായ ഇവാന്‍െറ വേഷത്തില്‍ കെ.കെ. മൊയ്തീന്‍കോയയും ജൂലിയയായി രേഷ്മ സോണിയുമാണ് അഭിനയിച്ചത്. ജിതേഷ് ദാമോദര്‍, അപര്‍ണ നായര്‍, ഷെബിന്‍ ഷറഫ് തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അനീഷ് ഭാസിയും ഡല്‍ഫിന്‍ ജോര്‍ജും ആണ് നിര്‍മാതാക്കള്‍. പ്രവീണ്‍ ജി. കുറുപ്പ് ഛായാഗ്രഹണവും സഞ്ജയ് ജയപ്രകാശ് എഡിറ്റിങ്ങും സംഗീതം വൈത്തീശ്വരന്‍ ശങ്കരനും നിര്‍വഹിക്കും. ചിത്രീകരണം പൂര്‍ത്തിയായ ‘ഇവാന്‍ ആന്‍ഡ് ജൂലിയ‘ മാര്‍ച്ച് അവസാനത്തില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് ശിൽപികള്‍ പറഞ്ഞു.


'ഇവാന്‍ ആന്‍ഡ് ജൂലിയ' എന്ന ഹ്രസ്വചിത്രത്തിന്‍െറ പോസ്റ്റര്‍ അബൂദബിയില്‍ സംവിധായകന്‍ സിദ്ദീഖ് നടന്‍ സിദ്ദീഖിന് നല്‍കി പ്രകാശനം ചെയ്യുന്നു.

 

 

Tags:    
News Summary - ivan and julia short film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.