കൊച്ചി: മലയാളികളുടെ പ്രിയതാരം ജഗതി ശ്രീകുമാർ അഭിനയലോകത്തേക്ക് തിരിച്ചുവരു ന്നുവെന്ന സന്തോഷവാർത്തക്ക് പിന്നാലെ അദ്ദേഹത്തിെൻറ പേരിൽ ഫേസ്ബുക്കിൽ വ്യാജ അക്കൗ ണ്ടും സജീവമായി. ജഗതി തിരിച്ചുവരുന്നുവെന്ന് മകൻ രാജ്കുമാർ അറിയിച്ച ചൊവ്വാഴ്ച ട്രോളുകളുൾെപ്പടെ നിരവധി പോസ്റ്റാണ് ഈ പേജിൽ വന്നത്. തിരിച്ചുവരവ് അറിയിച്ച് പേജിൽ വന്ന പോസ്റ്റ് മമ്മൂട്ടിയുൾെപ്പടെ ആയിരക്കണക്കിനാളുകൾ ഷെയർ ചെയ്തിരുന്നു. എന്നാൽ, പേജ് വ്യാജമാണെന്നും ജഗതിക്ക് ഫേസ്ബുക്കിൽ അക്കൗണ്ടില്ലെന്നും മക്കളായ രാജ്കുമാറും പാർവതി ഷോണും വ്യക്തമാക്കി.
ഇതോടെ മുഖചിത്രമുൾെപ്പടെ പോസ്റ്റുകൾ ഒന്നൊന്നായി നീക്കംചെയ്യപ്പെടാനും തുടങ്ങി. 2014ൽ തുടങ്ങിയ പേജിൽ ഇടക്ക് ജഗതിയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ചൊവ്വാഴ്ച ഉച്ചമുതലാണ് പോസ്റ്റുകൾ നിറയാൻ തുടങ്ങിയത്.
‘‘ഏഴുവർഷത്തെ ഇടവേളക്കുശേഷം ഒരു പരസ്യചിത്രത്തിൽനിന്ന് തുടങ്ങുവാണ്, എന്നെ സ്നേഹിക്കുന്ന മലയാളികളുടെ കാത്തിരിപ്പിന് വിരാമം’’ എന്ന അടിക്കുറിപ്പോടെ മറ്റു ചിലരോടൊപ്പമുള്ള ചിത്രവും വൈകീട്ടോടെ പ്രത്യക്ഷപ്പെട്ടു. 25,000ത്തിലേറെ പേർ ലൈക് ചെയ്ത ഈ പോസ്റ്റാണ് പ്രമുഖരുൾെപ്പടെ ആയിരക്കണക്കിനാളുകൾ പങ്കുവെച്ചത്. ജഗതിയുടെ പേരിൽ ഔദ്യോഗികമായി വെബ്സൈറ്റ് മാത്രമേ ഉള്ളൂവെന്ന് മകൾ പാർവതി ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.