നടി പാർവതി അഭിനയിച്ച പുതിയ ചിത്രം മൈ സ്റ്റേറിക്കെതിരായ ഡിസ് ലൈക് കാമ്പയിനിങ്ങിനെ വിമർശിച്ച് സംവിധായകൻ ജൂഡ് ആന്‍റണി.
ഒരാളെ ഇഷ്ടമല്ല എന്നു കരുതി ഒരു സിനിമയുടെ പാട്ടിനു പോയി ഡിസ്‌ലൈക്ക് അടിക്കുന്നത് തികച്ചും കാടത്തമാണെന്ന് ജൂഡ് ആന്‍റണി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
രോഷ്നി ദിനകർ സംവിധാനം ചെയ്യുന്ന ‘മൈ സ്റ്റോറിയിലെ പാട്ടും ചിത്രീകരണ ദൃശ്യവും യൂട്യൂബിലൂടെ പുറത്ത് വിട്ടിരുന്നു. മിനിറ്റുകൾക്കകം യൂട്യൂബിൽ പാട്ടിനെതിരെ സംഘം ചേർന്ന് ആക്രമണമുണ്ടായി. ഡിസ്ലൈക് കാമ്പയിനാണ് ഇത്തവണ നടക്കുന്നത്. 45 സെക്കൻഡുകൾ മാത്രമുള്ള ചിത്രീകരണ ദൃശ്യത്തിന് 41000 ഡിസ്ലൈക്കുകളാണ് ലഭിച്ചത്. 4000 ലൈക്കുകളും. ഇതുകൊണ്ടും കലിയടങ്ങാതെ ഗാനത്തിനെതിരെയും അനിഷ്ടം കാട്ടി ആരാധകർ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.