തിരുവനന്തപുരം: ചലച്ചിത്രമേളയില്‍ വരും വര്‍ഷങ്ങളില്‍ വിദേശികളെ കൂടുതല്‍ പങ്കെടുപ്പിക്കുന്നതിന് ടൂറിസം ഗ്രൂപ്പുകളുമായി ചേര്‍ന്ന് ഫെസ്റ്റിവല്‍ ടൂര്‍ പാക്കേജുകള്‍ തയാറാക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍. ജനപങ്കാളിത്തം കൊണ്ട് മേള ശ്രദ്ധേയമാണ്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ആളുകളെ പ്രതീക്ഷിക്കുന്നുവെന്നും ടാഗോര്‍ തിയേറ്റര്‍ സന്ദര്‍ശിച്ചശേഷം അദ്ദേഹം പറഞ്ഞു. മൂന്നാം ലോകരാജ്യങ്ങളിലെ ലോകോത്തര ചിത്രങ്ങളോരോന്നും ആ നാടിന്‍്റെ ചരിത്രം പറയുന്നു. ആസ്വാദനത്തിനുമപ്പുറം സിനിമയ്ക്ക് വളരെ വലിയ സാമൂഹിക പ്രസക്തിയുണ്ടെന്ന് മേള വ്യക്തമാക്കുന്നു. ദേശസ്നേഹം ഓരോരുത്തര്‍ക്കും സ്വയമേവ ഉണ്ടാകേണ്ടതാണ്. കൃത്രിമമായി അതുണ്ടാക്കാന്‍ ശ്രമിച്ചാല്‍ പ്രായോഗികമാകില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.