കുഞ്ഞു അതിഥിയെ കാണാൻ നിൽക്കാതെ ചിരഞ്​ജീവി വിടവാങ്ങി; ഹൃദയംപൊട്ടി മേഘ്​ന രാജ്​- video

ബംഗളൂരു: 2020 എന്നത്​ സിനിമ രംഗത്തിന്​ ഒരു ഭാഗ്യംകെട്ട വർഷമാണെന്ന്​ തോന്നുന്നു​. ഇന്ത്യൻ സിനിമയിലെ രണ്ട്​ ഇതിഹാസങ്ങളായിരുന്ന ഋഷി കപൂറിനും ഇർഫാൻ ഖാനും പിന്നാലെ കന്നഡ യുവനടൻ ചിരഞ്​ജീവി സർജയെയും മരണം ഒാർക്കാപ്പുറത്ത്​ തട്ടിയെടുത്തതി​​െൻറ ഞെട്ടലിലാണ്​ ചലച്ചിത്ര ലോകം. ഹൃദയാഘാതം മൂലം 39ാം വയസിലായിരുന്നു സാൻഡൽവുഡിലെ ആക്ഷൻ ഹീറോയുടെ വിയോഗം. എന്നാൽ നട​​െൻറ ഭാര്യയും അഭിനേത്രിയുമായ മേഘ്​നാ രാജ്​ നാല്​​ മാസം ഗർഭിണിയായിരുന്നുവെന്ന വാർത്ത കൂടി അറിഞ്ഞതോടെ ഏവരും ദുഖത്തിലാഴ്​ന്നിരിക്കുകയാണ്​. 2019 മെയ്​ 29ന്​ വിവാഹിതരായ ദമ്പതികൾ കുഞ്ഞതിഥിയെ കാത്തിരിക്കു​േമ്പാഴാണ്​ മരണം വില്ലനായെത്തിയത്​. 

ചിരഞ്ജീവിയുടെ മൃതദേഹത്തിന് സമീപം പൊട്ടിക്കരയുന്ന മേഘ്ന രാജിന്‍റെ ദൃശ്യങ്ങള്‍ കന്നഡ ചാനല്‍ ടി.വി 9 പുറത്തുവിട്ടു. ബസവന്‍ഗുഡിയിലെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച വേളയിലാണ്​ മേഘ്ന ഹൃദയം പൊട്ടി കരഞ്ഞത്. കന്നഡ താരങ്ങളായ യാഷ്, അര്‍ജുന്‍ എന്നിവരടക്കമുള്ളവര്‍ വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Full View

നിരവധി ആരാധകരും പ്രിയ നടന്​ യാത്രമൊഴിയേകാനെത്തി. മലയാള നടൻമാരായ പൃഥ്വിരാജും ജയസൂര്യയും സമൂഹ മാധ്യമങ്ങളിലൂടെ അനുശോചനം അറിയിച്ചു.  ജയനഗറിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു ചിരഞ്​ജീവിയുടെ മരണം.

പ്രശസ്ത കന്നഡ നടന്‍ ശക്തി പ്രസാദിന്‍റെ കൊച്ചുമകനും തെന്നിന്ത്യന്‍ നടന്‍ അര്‍ജുന്‍ സര്‍ജയുടെ ബന്ധുകൂടിയാണ് ചിരഞ്ജീവി. 2009ല്‍ പുറത്തിറങ്ങിയ വായുപുത്രയാണ് സർജയുടെ ആദ്യ ചിത്രം. ആട്ടഗര എന്ന സിനിമയില്‍ മേഘ്നയും ചിരഞ്ജീവിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. അവിടെ നിന്നാണ് ഇരുവരുടെയും പ്രണയം ആരംഭിക്കുന്നത്.

വിനയ​​െൻറ ‘യക്ഷിയും ഞാനും’ ആണ്​ മേഘ്നയുടെ ആദ്യ മലയാള ചിത്രം. ജയസൂര്യയും അനൂപ്​ മേനോന​ും മുഖ്യ വേഷത്തിലെത്തിയ ‘ബ്യൂട്ടിഫുൾ’ എന്ന വി.കെ. പ്രകാശ്​ ചിത്രത്തിലൂടെയാണ്​ നടി മലയാളി പ്രേക്ഷകരുടെ ഇഷ്​ടതാരമായി മാറിയത്​. വിവാഹ ശേഷം കന്നഡയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു വരികയായിരുന്നു. സീബ്ര വരകളാണ്​ മേഘ്​ന അഭിനയിച്ച അവസാന മലയാള ചിത്രം. 

Tags:    
News Summary - Late Kannada actor Chiranjeevi Sarja and wife Meghana Raj were expecting a baby- movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.