സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കാനും ചർച്ച ചെയ്യാനും ഒട്ടേറെ പേരുള്ള സമൂഹത്തിന് അവളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പ്രാപ്തിയില്ലെന്ന നഗ്നസത്യം വിളംബരം ചെയ്യുകയാണ് 'ദി ഡോർ' എന്ന ഹ്രസ്വചിത്രം. അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ഡൽഹി യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് ബിരുദ വിദ്യാർഥി കെ. ദർശൻ ആണ് രചനയും സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ചിട്ടുള്ളത്.
നിരവധി തവണ പറയുകയും പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്ന വിഷയം തന്നെ ആണ് ചിത്രത്തിന്‍റെ പ്രമേയം. കണ്ണൂർ ഭാഷയിലുള്ള സംഭാഷണമാണ് ചിത്രത്തിലേത്. ചലച്ചിത്ര താരം വിനയ് ഫോർട്ട് പുറത്തിറക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
അഞ്ജന രമേശ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ശ്രീനാഥ് ഉണ്ണികൃഷ്ണൻ, ബിപിൻ കരുൺ എന്നിവരുമുണ്ട്. സച്ചിൻ രവി ഛായാഗ്രഹണവും അശ്വിൻ തായിനേരി കലാസംവിധാനം നിർവഹിച്ചിരിക്കുന്നു. അനൂപ് വൈറ്റ്ലൻഡിന്‍റേതാണ് പാശ്ചാത്തല സംഗീതവും ശബ്ദ സംവിധാനവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.