പനാജി: തന്നെപ്പോലെയുള്ള നവാഗതര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് പ്രമുഖ നടന്‍ മനോജ് ബാജ്പേയിക്ക് താല്‍പര്യമെന്നും അതിനദ്ദേഹത്തോട് നന്ദി പറഞ്ഞാല്‍ തീരില്ളെന്നും സംവിധായകന്‍ അതാനു മുഖര്‍ജി. അതാനുവിന്‍െറ ‘രുക്’ എന്ന ചിത്രത്തിലെ നായകനാണ് ബാജ്പേയി. ബാജ്പേയിയെ പോലുള്ള വലിയ സ്റ്റാറുകളുടെ പിന്തുണ പുതു സംവിധായകര്‍ക്ക് ഏറെ പ്രോത്സാഹനമാണെന്നും ഗോവ ചലച്ചിത്രമേളയോടനുബന്ധിച്ച ചടങ്ങില്‍ അതാനു പറഞ്ഞു. തന്‍െറ ചിത്രത്തിന് ബാജ്പേയി ഡേറ്റ് തരുമെന്ന് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. എന്നാല്‍, അദ്ദേഹവുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ‘രുകി’ന്‍െറ സ്ക്രിപ്റ്റ് ബോധിച്ചുവെന്നും താന്‍ മുമ്പ് ചെയ്തിട്ടുള്ള ഹ്രസ്വ ചിത്രങ്ങള്‍ കണ്ട് നല്ല അഭിപ്രായം പറഞ്ഞുവെന്നും അതാനു കൂട്ടിച്ചേര്‍ത്തു.
അകിര കുറസോവയുടെ ‘റാഷമോണ്‍’ എന്ന ചിത്രത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എടുത്ത ‘രുക്’ കുടുംബവുമായുള്ള ബന്ധമറ്റ ഒരു ആണ്‍കുട്ടി അത് വീണ്ടെടുക്കാന്‍ നടത്തുന്ന യാത്രയില്‍ തന്‍െറ വഴിയില്‍ ഉടനീളം രഹസ്യങ്ങളുമായും ഓര്‍മകളുമായും ഏറ്റുമുട്ടുന്നതാണ് ചിത്രത്തിന്‍െറ ഇതിവൃത്തമെന്നും അതാനു മുഖര്‍ജി വിവരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.