കൊച്ചി: മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വിമൻ ഇന്‍ സിനിമ കലക്ടിവിനെ (ഡബ്ല്യു.സി.സി) സംസ്ഥാന സര്‍ക്കാര് പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ഡബ്ല്യു.സി.സി രണ്ടാം വാര്‍ഷികപരിപാടി എറണാകുളം സ െൻറ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
എല്ലാ മേഖലയിലും സ്ത്രീകള്‍ക്ക െതിരെ കാലങ്ങളായി നിലനില്‍ക്കുന്ന അവമതിപ്പുകള്‍ക്കെതിരെ ചെറുത്തുനില്‍പ്പുകള്‍ നടക്കുന്നുണ്ട്. സിനിമ പോലെ പുരുഷമേധാവിത്വം നിലനില്‍ക്കുന്നിടത്ത് ആദ്യമായി ഡബ്ല്യു.സി.സിയാണ് ഇത്തരം ചെറുത്തുനില്‍പ്പിന് തുടക്കംകുറിച്ചത്. പൂര്‍വകാല തിന്മകളില്‍ ചിലത് സമൂഹത്തില്‍ അവശേഷിക്കുന്നുണ്ട്. അതിനൊപ്പം ചില പുതിയതിന്മകള്‍കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഇതിന് രണ്ടിനുമെതിരെ പോരാടിയാല്‍മാത്രമേ മുന്നോട്ടുപോകാനാകൂ. സമൂഹവും ഭരണകര്‍ത്താക്കളും ഇടപെട്ടാല്‍മാത്രമേ ഇവയെ നിയന്ത്രിക്കാനും തുരത്താനും കഴിയൂ എന്നും മന്ത്രി പറഞ്ഞു.
ഡബ്ല്യു.സി.സി കേരളത്തില്‍ മാത്രമൊതുങ്ങാതെ ഇന്ത്യയിലെ മറ്റ് സിനിമ മേഖലയിലേക്കും വ്യാപിപ്പിക്കണമെന്ന് തമിഴ് സിനിമ സംവിധായകന്‍ പാ.രഞ്ജിത്ത് പറഞ്ഞു. സിനിമയുടെ ആണധികാരത്തിെൻറ നടപ്പു രീതികളില്‍നിന്ന് മാറി ചിന്തിക്കാന്‍ മലയാള സിനിമ പഠിച്ചെന്ന് സംവിധായകന്‍ ഡോ. ബിജു പറഞ്ഞു.
ഡബ്ല്യു.സി.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്ത് ശ്യാം പുഷ്‌കര്‍, ഡോക്യുമെൻററിക്ക് ഓസ്‌കര്‍ നേടിയ നിർമാതാവ് ഗുനീത മോംഗ, സ്വര ഭാസ്‌കര്‍, ആഷ ആച്ചി ജോസഫ്, അജിത, വിധു വിന്‍സെൻറ് എന്നിവര്‍ സംസാരിച്ചു. നടി രേവതി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് സംഗീത നിശയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.