കൊല്ലം: തനിക്കെതിരായി ഉയരുന്ന വിമർശനങ്ങളെയും പ്രതിഷേധങ്ങളെയും പോസിറ്റീവായി കാണുകയാണെന്ന് നടനും കൊല്ലം എം.എൽ.എയുമായ മുകേഷ്. നടൻ എന്ന നിലയിൽ കലാപ്രവർത്തനവും എം.എൽ.എ എന്ന നിലയിൽ മണ്ഡലത്തിലെ പ്രവർത്തനവും ഒരുപോലെ മുന്നോട്ട്െകാണ്ടുപോവും.
എം.എൽ.എ എന്ന നിലയിലെ ഒരുവർഷത്തെ നേട്ടങ്ങൾ വിവരിക്കുന്ന സുവനീറിെൻറ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാരംഗത്തുനിന്നുള്ള ചുവടുമാറ്റത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നിയമസഭയിൽ സഹപ്രവർത്തകരടക്കം പ്രോത്സാഹിപ്പിച്ചു. മന്ത്രി തോമസ് െഎസക്കാണ് ഏറെ നിർദേശങ്ങളും ഉപദേശങ്ങളും തന്നത്. ജനപ്രതിനിധി എന്നതിനൊപ്പം കലാരംഗത്തും പ്രവർത്തിക്കണമെന്ന് കൂടുതൽ പറഞ്ഞത് മുഖ്യമന്ത്രിയായിരുന്നു. മണ്ഡലത്തിൽ ശ്രദ്ധിക്കുന്നതിെൻറ ഭാഗമായി വിദേശത്തെ പരിപാടികളിൽ പെങ്കടുക്കുന്നില്ല. ജനപ്രതിനിധി എന്ന തിരക്കുകൂടി കണക്കിലെടുത്താണ് ഇപ്പോൾ കലാപ്രവർത്തനം നടത്തുന്നതെന്നും മുകേഷ് പറഞ്ഞു.
എൽ.ഡി.എഫ് കൊല്ലം മണ്ഡലം പ്രസിദ്ധീകരിച്ച ‘കർമനിരതനായി ജനങ്ങൾക്കൊപ്പം’ സുവനീർ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.െക. ഗുരുദാസൻ സി.പി.െഎ ജില്ല സെക്രട്ടറി എൻ. അനിരുദ്ധന് നൽകി പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.