ആർക്കും ആരേയും തേജോവധം ചെയ്യാവുന്ന സ്ഥിതി -മുകേഷ്

കൊച്ചി: ‘മീ ടൂ’ വെളിപ്പെടുത്തലിന് പ്രതികരണവുമായി നടനും കൊല്ലം എം.എൽ.എയുമായ മുകേഷ്. വെളിപ്പെടുത്തൽ നടത്തിയ യുവതിയെ അറിയില്ല. 2002ലാണ് പരാമർശിക്കപ്പെട്ട ചാനൽ പരിപാടി നടന്നത്. ഇപ്പോൾ ആർക്കും ആരെയും തേജോവധം ചെയ്യാവുന്ന സ്ഥിതിയാണെന്നും മുകേഷ് പ്രതികരിച്ചു.

19 വർഷങ്ങൾക്ക് മുമ്പ് ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ ഹോട്ടലിൽ തനിക്ക് താമസിക്കാൻ അനുവദിച്ച മുറി മുകേഷിന്‍റെ മുറിയുടെ അടുത്തേക്ക് മാറ്റിയെന്ന വെളിപ്പെടുത്തലുമായി കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫാണ് രംഗത്തെത്തിയത്. ശേഷം നിരന്തരം ഫോൺ വിളിച്ച് മുകേഷ് ശല്യം ചെയ്തുവെന്നും അവർ ട്വീറ്റ് ചെയ്തു.

കൊല്ലം നിയോജക മണ്ഡലത്തിൽ നിന്ന് സി.പി.എം സ്ഥാനാർഥിയായി വിജയിച്ചാണ് മുകേഷ് കുമാർ എന്ന മുകേഷ് നിയമസഭയിലെത്തിയത്.

Tags:    
News Summary - Mukesh Response on Me too Campaign-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.