മദ്യപാന-പുകവലി രംഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം; പമ്പര വിഡ്ഢിത്തമെന്ന് മുരളി ഗോപി

സിനിമകളില്‍ നിന്നും മദ്യപാന-പുകവലി രംഗങ്ങള്‍ ഒഴിവാക്കണമെന്ന നിയമസഭാസമിതിയുടെ ആവശ്യത്തിനെതിരെ പ്രതിഷേധം. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയടക്കമുള്ളവരാണ് നിയമസഭ സമിതിയുടെ ആവശ്യത്തിനെതിരെ രംഗത്തുവന്നത്.

പമ്പര വിഡ്ഢിത്തമാണിതെന്നും ജനാധിപത്യമൂല്യങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാലാണ് ബഹുപാര്‍ട്ടി പ്രാതിനിധ്യമുള്ള ഒരു നിയമസഭാസമിതി വിഷയത്തില്‍ ചുക്കാന്‍ പിടിക്കുന്നതെന്നും മുരളി ഗോപി പ്രതികരിച്ചു.

Full View

ഈ ശിപാര്‍ശ ഭംഗിയായിരിക്കുന്നു. ഇതിനൊരു തുടക്കമായി, സര്‍ക്കാറിന് സിഗരറ്റും മദ്യവും വില്‍ക്കുന്നത് നിര്‍ത്തിക്കൂടെ എന്നാണ് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ പ്രതികരണം. എന്നാൽ 'വില്ലന്‍മാരുടെ ക്ഷേമം കൂടി കണക്കിലെടുത്ത് ഇത് എപ്പഴോ നിരോധിക്കേണ്ടതാണെന്നാണ് ഹരീഷ് പേരടിയുടെ അഭിപ്രായം ടേക്കുകള്‍ കൂടുമ്പോള്‍ എത്ര കോളയാണ് ഓരോ വില്ലനും കുടിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Tags:    
News Summary - Murali Gopy Slamms Liquor Sceanes in Film-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.