ചലച്ചിത്ര പുരസ്കാര ചടങ്ങ്: മോഹൻലാലിനെ ക്ഷണിച്ചിട്ടില്ല -കമൽ

തിരുവനന്തപുരം: സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര വി​ത​ര​ണ ച​ട​ങ്ങി​ലേക്ക്​ ‘അ​മ്മ’ പ്ര​സി​ഡ​ൻ​റും ന​ട​നു​മാ​യ മോ​ഹ​ന്‍ലാ​ലി​നെ ക്ഷണിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. സാംസ്കാരിക വകുപ്പ് മന്ത്രിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കമൽ വ്യക്തമാക്കി.

മോഹൻലാലിനെതിരായ നീക്കത്തിന് പിന്നിൽ ചിലരുടെ രാഷ്ട്രീയ താൽപര്യമാണ്. മോഹൻലാലിനെ പുരസ്കാര വിതരണച്ചടങ്ങിലേക്ക് വിളിക്കാൻ തീരുമാനിച്ചാൽ കൂടെ നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ചടങ്ങില്‍ മുഖ്യാതിഥിയെ തീരുമാനിക്കുന്നത് സര്‍ക്കാർ ആണെന്നും മോഹൻലാലിനെതിരായ ഹരജിയിൽ ഒപ്പിട്ടിട്ടില്ലെന്നും കമൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.  പുരസ്കാരചടങ്ങിൽ നടന്‍ മോഹന്‍ലാലിനെ ക്ഷണിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധമറിയിച്ച് ഒരു വിഭാഗം രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രതികരണവുമായി കമൽ രംഗത്തെത്തിയത്. ഇത് കൂടാതെ നിവേദനത്തിൽ ഒപ്പിട്ടിട്ടില്ലെന്ന് വ്യക്തമാക്കി പ്രകാശ് രാജും രംഗത്തെത്തി. 

മോഹൻലാലിനെതിരെ ഒപ്പിട്ടിട്ടില്ല; അദ്ദേഹത്തിനൊപ്പം നിൽക്കുന്നു -പ്രകാശ് രാജ് 
മോ​ഹ​ന്‍ലാ​ലി​നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രി​ക്കും സാം​സ്കാ​രി​ക​ മ​ന്ത്രി​ക്കും നൽകിയ നി​വേ​ദ​നത്തിൽ താൻ ഒപ്പിട്ടിട്ടില്ലെന്ന് നടൻ പ്രകാശ് രാജ്. ഒരു ഒാൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രകാശ് രാജ് ഇക്കാര്യം പറഞ്ഞത്.

മോഹൻലാൽ രാജ്യത്തിന് അഭിമാനമാണ്. പ്രതിഭയും മുതിർന്ന നടനുമായ അദ്ദേഹത്തെ നിഷേധിക്കാനോ നിരോധിക്കാനോ തനിക്ക് കഴിയില്ല. അമ്മയിൽ ദിലീപിനെ തിരിച്ചെടുത്ത സംഭവുമായി ബന്ധപ്പെട്ടുള്ള എതിർപ്പ് നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്. അതിൽ ഉറച്ച് നിൽക്കുകയും ചെയ്യുന്നു. അതും ഒരു അവാര്‍ഡ് ദാന ചടങ്ങിൽ മോഹന്‍ലാൽ പങ്കെടുക്കുന്നതും തമ്മിൽ ഒരുമിച്ച് കൂട്ടിച്ചേർക്കാനാകില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. 

ഈ സംഭവുമായി ബന്ധപ്പെട്ട കത്തിൽ തന്‍റെ പേര് എങ്ങനെ വന്നതെന്ന് അറിയില്ല. തന്നെ ഇതിനായി ആരും സമീപിച്ചിട്ടുമില്ല. ഇത്തരമൊരു ചടങ്ങിൽ മോഹൻലാൽ വരുന്നത് തെറ്റാണെന്ന് കരുതുന്നില്ല. ഇക്കാര്യത്തിൽ താൻ ലാലിന്‍റെ കൂടെ നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Not Invited Mohanlal on State Film Award Event, Says Kamal-Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.