ബാലനടൻെറ പേരില്‍ ഫോൺവിളി; യുവാവ്​ പിടിയില്‍

കണ്ണൂർ: സിനിമ നടി സനുഷയുടെ സഹോദരനും ബാലതാരവുമായ സനൂപിൻെറ പേരിൽ വ്യാജ പ്രൊഫൈലുണ്ടാക്കി ചലച്ചിത്ര നടിമാരെയു ം റിയാലിറ്റി ഷോകളിലെ പെൺകുട്ടികളെയും ഫോണിൽ വിളിച്ചു സല്ലപിച്ച വിരുതൻ പിടിയിൽ. പൊന്നാനി സ്വദേശി രാഹുലിനെയാണ്​ (22) കണ്ണൂർ ടൗൺ ​െപാലീസ് അറസ്​റ്റ്​ ചെയ്തത്​. കണ്ണൂർ ടൗൺ സി.ഐ പ്രദീപൻ കണ്ണിപ്പൊയിൽ, എസ്.ഐ ബി.എസ്. ബാബിഷ്, സീനിയർ സിവി ൽ ​െപാലീസ് ഓഫിസർമാരായ സഞ്ജയ് കണ്ണാടിപ്പറമ്പ്​, ബാബു പ്രസാദ് എന്നിവർ ഒരുമാസം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ ്രതിയെ പിടികൂടിയത്.

സനൂപിൻെറ പിതാവ്​ സന്തോഷ് ജില്ല ​െപാലീസ് മേധാവി പ്രതീഷ്കുമാറിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. സനൂപും സനുഷയും ഒന്നിച്ചുള്ള ഫോട്ടോയായിരുന്നു ഫോണി‍​െൻറ വാട്സ്​ആപ്​ ഡി.പി ചിത്രമായി രാഹുൽ ഉപയോഗിച്ചിരുന്നത്. സനൂപ് വിളിക്കുന്നതായി ചലച്ചിത്രനടിമാർ സനുഷയോട് പറയുകയായിരുന്നു. തുടർന്ന് ഇത് മറ്റാരോ ആണ് വിളിക്കുന്നതെന്ന് കണ്ടെത്തിയപ്പോഴാണ്​ പരാതി നൽകിയത്​.

സൈബർ അന്വേഷണം വഴിയാണ്​ രാഹുലിനെ കുരുക്കിയത്​. സിം കാർഡി‍​െൻറ ഉടമയെ തേടിയുള്ള അന്വേഷണത്തിൽ ​െപാലീസ് എത്തിച്ചേർന്നത് മലപ്പുറം ജില്ലയിലായിരുന്നു. ഒരു സ്ത്രീയുടെ പേരിലായിരുന്നു സിം കാർഡ്. അവരുടെ മകനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയല്ലെന്ന് മനസ്സിലായി. രാഹുൽ ത​​െൻറ വീടിനടുത്തുനിന്ന് ഒമ്പതു കിലോമീറ്റർ സഞ്ചരിച്ചാണ്​ സനൂപി​​െൻറ പേരിൽ നടിമാരെ വിളിച്ചത്​. ടവർ ലൊക്കേഷൻ നോക്കി ​െപാലീസ് തന്നെ പിടിക്കാതിരിക്കാനാണ് കിലോമീറ്ററുകൾ സഞ്ചരിച്ചതിനുശേഷം ഫോണിൽ നടിമാരെ വിളിച്ചത്. വിളിച്ചതിനുശേഷം ഫോൺ അവിടെ സൂക്ഷിച്ചശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

രണ്ടുവർഷം മുമ്പ്​ വീണുകിട്ടിയ സിം ഉപയോഗിച്ചായിരുന്നു ഫോൺവിളി. കൊച്ചുകൊച്ചു സംഭാഷണങ്ങളാണ് രാഹുൽ സനൂപിൻെറ പേരിൽ നടിമാരുമായി നടത്തിക്കൊണ്ടിരുന്നത്. സനൂപാണെന്ന വിശ്വാസത്തിൽ തന്നെയായിരുന്നു നടിമാർ മറുപടി നൽകിയിരുന്നതും. പിന്നീട്​ ചില ചോദ്യങ്ങളിൽ സംശയം തോന്നിയതോടെയാണ്​ സനുഷയോട് നടിമാർ വിവരം പറഞ്ഞത്​. ഒരു നടിയിൽ നിന്നുമാണ് മറ്റു നടിമാരുടെ ഫോൺനമ്പർ സംഘടിപ്പിച്ചിരുന്നത്. അനു സിത്താര, ഭാമ, മഞ്ജുപിള്ള, റിമി ടോമി എന്നിങ്ങനെ നിരവധി നടിമാരെയാണ് രാഹുൽ ഫോണിൽ വിളിച്ച് പറ്റിച്ചത്.

Tags:    
News Summary - Phone call fraud - Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.