ദുബൈ: സ്വന്തം കാര്യവും നോക്കി രാവിലെ മുതൽ വൈകീട്ട് വരെ പണിയെടുത്ത് ജീ വിക്കുന്ന ഒരു പാവം കാസർക്കോട്ടുകാരനാണ് കുഞ്ഞബ്ദുല്ല. പക്ഷേ കഴിഞ ്ഞ മൂന്നു ദിവസമായി കുഞ്ഞബ്ദുല്ലക്ക് സമാധാനമായി േജാലി ചെയ്യാനോ ഉ റങ്ങാനോ ആവുന്നില്ല. ഫോൺ ഒന്ന് നിലത്തുവെക്കാൻ കഴിയുന്നില്ല എന്നു പ റയുന്നതാണ് ശരി. ഇന്ത്യയിൽ നിന്നും പാകിസ്താനിൽ നിന്നും നേപ്പാളിൽ നിന്നുമെല്ലാം നിരന്തരം വിളികൾ.
ഇത്ര മാത്രം കോളുകൾ വരുവാൻ എന്താണ് കുഞ്ഞബ്ദുല്ലയുടെ പ്രത്യേകത എന്നറിയുേമ്പാഴാണ് നമ്മൾ ഞെട്ടുക. നെറ്റ്ഫ്ലിക്സിൽ പുതുതായി ആരംഭിച്ച സീരിയലുകളിലൊന്നിൽ നവാസുദ്ദീൻ സിദ്ധീഖി അവതരിപ്പിക്കുന്ന മുംബൈ ഡോണിെൻറ നമ്പറായി കൊടുത്തത് കുഞ്ഞബ്ദുല്ല ഉപയോഗിക്കുന്ന അതേ നമ്പർ. ഇങ്ങനെയൊരു സീരിയലുണ്ട് എന്ന കാര്യം പോലുമറിയാത്ത കുഞ്ഞബ്ദുല്ലയെയാണ് ആളുകളെല്ലാം വിളിക്കുന്നത്.
സിനിമയിൽ കേട്ട ഡബിൾ ടൂ ഡബിൾ ഫൈവ് മോഹൻലാലിെൻറ നമ്പറാണെന്ന് പണ്ട് തെറ്റിദ്ധരിച്ചതു പോലെ പലരും ഇത് ഒരു സീരിയലാണെന്നു പോലുമോർക്കാതെ സ്ക്രീനിൽ കണ്ട നമ്പറിലേക്ക് വിളിക്കുകയായിരുന്നു. ഇതോടെ കുടുക്കിലായ കുഞ്ഞബ്ദുല്ല നമ്പർ തന്നെ ഉപേക്ഷിച്ചാലോ എന്ന ആലോചനയിലാണിപ്പോൾ. ഫേൺ നമ്പർ എഴുതിയ ചീട്ട് കൈമാറുന്നതാണ് സീരിയലിലെ രംഗം. ചീട്ടിൽ എഴുതിയിരിക്കുന്നത് വ്യക്തമല്ലെങ്കിലും അത് സബ്ടൈറ്റിലിൽ കൃത്യമായി എഴുതിക്കാണിക്കുകയായിരുന്നു. നാട്ടിലേക്ക് പോകാൻ വിമാനത്താവളത്തിൽ ചെല്ലുേമ്പാൾ നമ്പറിെൻറ പേരിൽ വല്ല പ്രശ്നവുമുണ്ടാകുമോ എന്നാണ് ഇദ്ദേഹത്തിെൻറ േപടി.
നെറ്റ്ഫ്ലിക്സ് ഖേദം പ്രകടിപ്പിച്ചു
കുഞ്ഞബ്ദുല്ലയുടെ വിഷമം ‘ഗൾഫ്ന്യൂസ്’ മുഖേന ശ്രദ്ധയിൽപ്പെട്ടയുടനെ സീരിയിലിലെ സബ്ടൈറ്റിലിൽ നിന്ന് നമ്പർ നീക്കം ചെയ്തതായി നെറ്റ്ഫ്ലിക്സ് വ്യക്തമാക്കി. ഇതുമൂലമുണ്ടായ വിഷമത്തിൽ ക്ഷമചോദിക്കുന്നതായും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.